അജ്മാന്‍ :അജ്മാനില്‍ പള്ളികളിലെ ഭണ്ഡാരപ്പെട്ടികളില്‍ നിന്ന് പണം മോഷ്ടിക്കുന്ന നാലംഗ അറബ് സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
പള്ളിയിലെ ശുചീകരണ ജീവനക്കാരന്‍ പ്രതികളെക്കുറിച്ച് പൊലീസിന് നല്‍കിയ സൂചനയെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്.
ഭണ്ഡാരപ്പെട്ടി പൊളിച്ചായിരുന്നു ഇവര്‍ പണം മോഷ്ടിച്ചിരുന്നതെന്ന് സിഐഡി ഡയറക്ടര്‍ മേജര്‍ അഹമ്മദ് സെയ്ദ് അല്‍ നുഎമി പറഞ്ഞു. അജ്മാനിലെ പള്ളിയുടെ ഭണ്ഡാരപ്പെട്ടി പൊളിച്ച് പണം മോഷ്ടിച്ചതായും നാലംഗ കൊള്ള സംഘം ജനാലവഴിയാണ് പള്ളിക്കകത്ത് കടന്നതെന്നും പള്ളിയിലെ ജീവനക്കാരന്‍ പൊലീസിനെ അറിയിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂട്ടുപ്രതികളായ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. അജ്മാനിലെ മറ്റു പള്ളികളില്‍ നിന്നും ഇതുപോലെ പണം മോഷ്ടിച്ചതായി പ്രതികള്‍ പൊലീസിന് മൊഴിനല്‍കി.
Get real time update about this post categories directly on your device, subscribe now.