ചത്ത പശുവിനെയും അറവുകാര്‍ക്ക് വിറ്റ് ബിജെപി നേതാവ് ; വിറ്റത് 300 ഓളം ചത്ത പശുക്കളെയെന്ന് പൊലീസ്‌

ഛത്തീസ്ഗഢ്: ചത്ത പശുവിനെയും അറവുകാര്‍ക്ക് വിറ്റ് ബിജെപി നേതാവ്. ദുര്‍ഗ് ജില്ലയിലെ റായ്പുരില്‍ പട്ടിണി കിടന്ന 300 ഓളം ചത്ത പശുക്കളെയാണ് ബിജെപി നേതാവ് അറവുകാര്‍ക്ക് വിറ്റത്. 300 ഓളം പശുക്കള്‍ പട്ടിണി കിടന്ന് ചത്ത സംഭവത്തില്‍ ഗോശാലാ നടത്തിപ്പുക്കാരനായ ബിജെപി ഹരീഷ് വര്‍മയ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇയാള്‍ ചത്ത പശുക്കളെ അറവുകാര്‍ക്ക് വിറ്റിരുന്നതായും എല്ലുകളും തോലുകളും വില്പന നടത്തിയിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ചത്ത പശുക്കളെ ഇറച്ചികടക്കാര്‍ക്ക് വിറ്റതായിട്ട് ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് ഡ്രഗ് ഇന്‍സ്പെക്ടര്‍ ജനറല്‍ പോലീസ് ദീപാന്‍ഷു കാബ്ര പറഞ്ഞു. കൂടുല്‍ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 18നാണ് ഹരീഷ് വര്‍മയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇയാള്‍ നടത്തുന്ന മൂന്ന് ഗോശാലകളിലായി പട്ടിണിയും പരിചരണവുമില്ലാതെ മുന്നോറോളം പശുക്കളാണ് ചത്തിരുന്നത്. ജാമുല്‍ നഗര്‍ നിഗം തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ വൈസ്.പ്രസിഡന്റാണ് വര്‍മ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News