എല്ലാം മകള്‍ക്കു വേണ്ടി; വിവാഹമോചന ഹര്‍ജി പിന്‍വലിച്ച്  നടന്‍

സിനിമ മേഖലയില്‍ വിവാഹ മോചനം ഒരു വാര്‍ത്തയേ അല്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നല്‍കിയ വിവാഹ മോചനത്തിനായുള്ള ഹര്‍ജി പിന്‍വലിച്ച് ഭാര്യയെയും മകളെയും ഒപ്പം കൂട്ടി നായകനടന്‍. എല്ലാംമകള്‍ക്കു വേണ്ടി. തെന്നിന്ത്യന്‍ താരം സുദീപാണ് പതിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഭാര്യ പ്രിയയുമായുള്ള വിവാഹത്തിന് തിരശ്ശീലയിട്ട് 2015 സെപ്റ്റംബറില്‍ വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തത്.

എന്നാല്‍ മകള്‍  സന്‍വിയെ ഓര്‍ത്ത് രണ്ടു വര്‍ഷത്തിന് ശേഷ ഇരുവരും ഹര്‍ജി പിന്‍വലിച്ചു. രണ്ടു വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഹര്‍ജി പിന്‍വലിച്ചത്. സിനിമയിലെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഇടപെടലും ഇരുവരുടെയും ഒന്നിക്കലിന് കാരണമായെന്നും അറിയുന്നു.

രാജമൗലി ചിത്രം ഈച്ചയില്‍ വില്ലനായായെത്തിയ സുദീപ് പിന്നീട് നായകനായും തിളങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News