അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ഓണത്തിന് 2000 രൂപയും 10 കിലോ അരിയും; സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 31ന്

സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ഓണത്തിന് 2000 രൂപയും 10 കിലോ അരിയും കശുവണ്ടി ക്ഷേമനിധി ബോര്‍ഡ് വഴി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി കശുവണ്ടിത്തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. മുരളി മടന്തകോട് വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു.

സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 31ന് രാവിലെ 10ന് അയത്തില്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ഫാക്ടറിയില്‍ കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വ്വഹിക്കും എം നൗഷാദ് എം എല്‍ എ അധ്യക്ഷത വഹിക്കും. ആഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നിശ്ചിത കേന്ദ്രങ്ങളില്‍ വച്ച് തുകയും അരിക്കുള്ള കൂപ്പണുകളും നല്‍കും.

കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി സ്റ്റോറുകളില്‍ നിന്നും കൂപ്പണ്‍ നല്‍കി സൗജന്യമായി അരി വാങ്ങാം. കൊട്ടാരക്കര, പത്തനാപുരം മേഖലകളിലെ ഉദ്ഘാടനം സെപ്തംബര്‍ ഒന്നിന് വനം മന്ത്രി കെ.രാജു നിര്‍വ്വഹിക്കും പി.അയിഷപോറ്റി എം എല്‍ എ അധ്യക്ഷത വഹിക്കും. സെപ്തംബര്‍ രണ്ടിന് കായംകുളം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ യു പ്രതിഭാഹരി എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിക്കും ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. മുരളി മടന്തകോട് അധ്യക്ഷത വഹിക്കും.

ആഗസ്റ്റ് 31 ന് കൊല്ലം കോര്‍പ്പറേഷനിലെയും വടക്കേവിള, കിളികൊല്ലൂര്‍, മയ്യനാട്, തൃക്കോവില്‍വട്ടം, ആദിച്ചനല്ലൂര്‍, ചാത്തന്നൂര്‍, പൂതക്കുളം, ചിറക്കര, പരവൂര്‍, കല്ലുവാതുക്കല്‍, വെളിനല്ലൂര്‍, പൂയപ്പള്ളി, വെളിയം, നാവായിക്കുളം, കിളിമാനൂര്‍ എന്നീ പഞ്ചായത്തുകളിലെയും ഫാക്ടറികളിലെ തൊഴിലാളികള്‍ക്കാണ് പണവും കൂപ്പണുകളും നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News