ശമ്പളം കൂട്ടി ചോദിച്ചു; കോളേജ് അധികൃതര്‍ അധ്യാപകനെ മാനസിക രോഗിയായി മുദ്ര കുത്തി

പത്തനംതിട്ട:ശമ്പളം കൂട്ടി ചോദിച്ചതിന് വര്‍ഷങ്ങളായി താന്‍ ജോലി ചെയ്തിരുന്ന കോളേജ് അധികൃതര്‍ തന്നെ മാനസിക രോഗിയാണെന്ന് പറഞ്ഞ് ആശുപത്രിയിലാക്കാകാന്‍ ശ്രമം നടത്തിയതായി പാരലല്‍ കോളേജ്്അധ്യാപകന്റെ പരാതി.

പത്തനംതിട്ട പ്രതിഭാ കോളേജില്‍ അദ്ധ്യാപകനായും ഓഫീസ് അക്കൗണ്ടന്റായും ജോലി ചെയ്തിരുന്ന മനോജാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മനോജ് പത്തനംതിട്ട പ്രതിഭാ കോളേജില്‍ അദ്ധ്യാപകനായും ഓഫീസ് അക്കൗണ്ടന്റായും കഴിഞ്ഞ 5 വര്‍ഷക്കാലമായി ജോലി ചെയ്ത വ്യക്തിയാണ്.

3500 രൂപയായിരുന്നു ശമ്പളം. ശമ്പളം കൂട്ടി ചോദിച്ചതിന് മാനസിക രോഗമാണെന്ന് പറഞ്ഞ് ആശുപത്രിയിലാക്കാന്‍ കൊളേജ് മാനേജ്‌മെന്റില്‍ നിന്നും ശ്രമം ഉണ്ടായതിനാല്‍ അവിടുന്ന് ഓടി രക്ഷപ്പെട്ടെന്നാണ് മനോജ് പറയുന്നത്.

മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ഉന്നത മാര്‍ക്കില്‍ പഠിച്ച് പുറത്തിറങ്ങിയ മനോജ് താന്‍ ജോലി ചെയ്തിരുന്ന കൊളേജില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ കോളേജില്‍ നിന്നും പുറത്തായതിനാല്‍ കട തിണ്ണയിലും മറ്റുമാണ് മനോജ് അന്തി ഉറങ്ങുന്നത്.

തന്റെ സങ്കട ഹരജി മനോജ് മുഖ്യമന്ത്രിയ്ക്ക് അയച്ചു. ഈ പരാതിയില്‍ നടപടി ഉണ്ടാകുമെന്നാണ് മനോജ് പ്രതീക്ഷിക്കുന്നത്. ഇത് മനോജിന്റെ മാത്രം കഥയല്ല, സ്വന്തം തൊഴിലിടത്തില്‍ ഇതുപോലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്ന നിരവധി പാരലല്‍ കൊളേജ് അദ്ധ്യാപകരും അനദ്ധ്യാപകരും കേരളത്തില്‍ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here