പരമ്പര വിജയമുറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും

പരമ്പര വിജയമുറപ്പിക്കാന്‍ ഇന്ത്യ ശ്രീലങ്കക്കെതിരെ ഇന്നിറങ്ങും, ദാംബുല ഏകദിനത്തില്‍ ആധികാരിക വിജയം നേടിയ ഇന്ത്യ രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയോട് പൊരുതിയാണ് 3 വിക്കറ്റ് വിജയം സ്വന്തമാക്കിയത്.

രണ്ടാം ഏകദിനത്തില്‍ ധനഞ്ജയ കൊടുങ്കാറ്റില്‍ ബാറ്റ്‌സ്മാന്‍മാര്‍ തകര്‍ന്നടിഞ്ഞപ്പോല്‍ ധോണിയും ഭുവനേശ്വറും നടത്തിയ ചെറുത്ത് നില്‍പ്പാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇന്ത്യന്‍ ബാറ്റിംഗ് നിരയെ ഒന്നടങ്കം തകര്‍ക്കാന്‍ തന്നെയാണ് ഇന്നും ശ്രീലങ്കയുടെ ബൗളിംഗിന് ചുക്കാന്‍ പിടിക്കുന്നത്.

കഴിഞ്ഞ മത്സരത്തില്‍ 54 റണ്‍സ് വഴങ്ങി 6 വിക്കറ്റാണ് ധനഞ്ജയ വീഴ്ത്തിയത്. പെല്ലെക്കലെ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30നാണ് മത്സരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News