പിവി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍; സിന്ധുവിന് സ്വര്‍ണപ്രതീക്ഷ

ഗ്ലാസ്‌കോ: ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക്ചിറക് നല്‍കി പി.വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടന്നു. ആദ്യമായാണ്‌സിന്ധു ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്നത്. സൈനയക്ക് ശേഷം ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി പിവി സിന്ധു.

ചൈനയുടെ ചെന്‍ യൂഫെയിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം.
സ്‌കോര്‍ : 21-13,21-10. കേവലം രണ്ട് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു യുഫെയിയെ അട്ടിമറിച്ചത്. 48 മിനിറ്റ് മാത്രമേ മല്‍സരം നീണ്ടു നിന്നുള്ളു. ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവ് സിന്ധുവിന് യൂഫെയി ഒരു ഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്തിയില്ല.

സെമി പോരാട്ടം തുടങ്ങി ഒരു മിനിറ്റ് പിന്നീടും മുന്‍പ് ആദ്യ ഗെയിമില്‍ ആദ്യ പോയിന്റ് സ്വന്തമാക്കിയ സിന്ധു പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. രണ്ടാം ഗെയിമില്‍ തുടര്‍ച്ചയായി ഏഴു പോയിന്റുകള്‍ നേടി (70) ചൈനീസ് താരത്തെ ഞെട്ടിക്കാനും സിന്ധുവിനായി.  ജപ്പാന്റെ നൊസോമി ഒക്കുഹാരെയെയാണ് സിന്ധു ഫൈനലില്‍ നേരിടുക.

നേരത്തെ സെമിയില്‍ സൈന നെഹ്‌വാള്‍ ജപ്പാന്റെ  നൊസോമി ഒകുഹാരയോടെ പരാജയപ്പെട്ടിരുന്നു. തോറ്റെങ്കിലും സൈനക്ക് വെങ്കലം ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News