ആരാധകരെ ആവേശത്തിലാഴ്ത്തി ഹര്‍മന്‍ പ്രീത് കൗര്‍ മൂന്നാറില്‍

കഴിഞ്ഞ ലോക കപ്പ് ക്രിക്കറ്റോടെ രാജ്യത്തെ ഏറ്റവും വിലയേറിയ കായിക താരങ്ങളില്‍ ഒരാളായി മാറിയ ഹര്‍മന്‍ പ്രീത് കൗറിന് ഉജ്ജ്വല സ്വീകരണമാണ് മലയാളക്കര നല്‍കിയത്. മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പാര്‍ക്കിന്റെയും റൈഡുകളുടെയും ഉദ്ഘാടത്തിനെത്തിയതായിരുന്നു താരം.

ലോക കപ്പിന് മുമ്പ് തിരിച്ചറിയാതിരുന്ന തങ്ങെള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന സ്വീകാര്യത അദ്ഭുതപ്പെടുത്തുന്നുവെന്നായിരുന്നു കൗര്‍ പ്രതികരിച്ചത്. വനിതാ താരങ്ങളോടുള്ള അവഗണനയ്ക്ക് ഇപ്പോള്‍ കുറവുണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ടിവിയിലും പത്രത്തിലും മാത്രം കണ്ട താരത്തെ നേരില്‍ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍.

താരത്തിനൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ മല്‍സരിക്കുകയായിരുന്നു അവര്‍. കേരളത്തിന്റെ പ്രകൃതി ഭംഗി മനം കവരുന്നതാണെന്ന് പറഞ്ഞ അവര്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞു.പിതാവിനും സഹോദരനുമൊപ്പമായിരുന്നു കൗര്‍ മൂന്നാറിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News