മഞ്ജുവിന് സ്‌നേഹചുംബനം നല്‍കിയ ആ മുത്തശ്ശി, സത്യന്‍ പോലും നായികയാക്കാന്‍ ആഗ്രഹിച്ച കലാകാരി: ആ ആരാധികയെ മഞ്ജുവും തിരിച്ചറിഞ്ഞില്ല

ഇന്നലെ കോഴിക്കോട് ഒരു പരസ്യപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മഞ്ജു വാര്യരെ ഒരു മുത്തശ്ശി ഓടി വന്നു കെട്ടിപ്പിടിച്ച് സ്‌നേഹചുംബനം നല്‍കിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളിലും പ്രചരിച്ചു. എന്നാല്‍ തന്നെ ഇത്രയധികം സ്‌നേഹിക്കുന്ന ആരാധിക ആരാണ് എന്നറിയാതെ മഞ്ജു മടങ്ങി.

ആ അമ്മ എന്ന് വിശേഷിപ്പിച്ചാണ് മഞ്ജു അവരെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസം കോഴിക്കോട് പങ്കെടുത്ത ചടങ്ങില്‍ വച്ച് ഒരു ക്യാമറ പകര്‍ത്തി എടുത്ത നിമിഷം. ആ സ്‌നേഹം നിറഞ്ഞ മുഖം എന്റെ മുന്നില്‍ നിന്ന് മറഞ്ഞപ്പോള്‍ എനിക്കെന്തൊക്കെയോ ചോദിക്കാനും ആ അമ്മക്ക് എന്തൊക്കെയോ പറയാനും ബാക്കി ഉണ്ടെന്നു തോന്നി . എവിടെയാണെങ്കിലും ആ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നെ താങ്ങി നിര്‍ത്തട്ടെ. ഇത് പകര്‍ത്തിയ മാധ്യമത്തിനും, ഈ ക്ലിപ്പിംഗ് എനിക്ക് അയച്ചു തന്ന സുഹൃത്തിനും നന്ദി.
എവിടെയാണെങ്കിലും ഈശ്വരന്‍ ആ അമ്മയ്ക്ക് ആരോഗ്യവും മനസ്സമാധാനവും നല്‍കട്ടെ…

എന്നാല്‍ ഒടുവില്‍ ആ അമ്മയെ കോഴിക്കോട്ടെ മാധ്യമസുഹൃത്തുകള്‍ കണ്ടെത്തി. ഗായികയും മുന്‍ ആകാശവാണി ആര്‍ട്ടിസ്റ്റുമായ റാബിയ ബീഗം ആയിരുന്നു ആ മുത്തശ്ശി. ബാലലോകം, നാട്ടിന്‍പുറം, വനിതാ വേദി തുടങ്ങിയ ജനപ്രിയപരിപാടികളിലൂടെ ശ്രോതാക്കള്‍ക്ക് സുപരിചിതമായ ശബ്ദമാണ് അവരുടേത്.

ചെമ്മീനിലെ കറുത്തമ്മയാകാന്‍ രാമുകാര്യാട്ടും, നടന്‍ സത്യനും ആദ്യം കണ്ടെത്തിയത് അന്ന് കോഴിക്കോടന്‍ നാടകവേദിയിലെ പ്രതിഭയായ ബീഗം റാബിയയെ ആയിരുന്നു. എന്നാല്‍ ചരിത്രത്തിലേക്കുള്ള ആ ക്ഷണം റാബിയ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

യാഥാസ്ഥിതിക എതിര്‍പ്പുകളെ ഭയന്നാണ് റാബിയ അന്ന് ആ തീരുമാനം എടുത്തത്. പിന്നീടും നിരവധി സിനിമാ ഓഫറുകള്‍ വന്നെങ്കിലും റാബിയ ബീഗം അതെല്ലാം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പാട്ടിനെയും സിനിമയെയും ഏറെ സ്‌നേഹിക്കുന്ന റാബിയ കോഴിക്കോട്ട് ഒറ്റമുറി വീട്ടിലാണ് ഇന്ന് കഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News