ഓണത്തിന് വണ്ടികയറാം; ബേക്കല്‍ കാത്തിരിക്കുന്നു

ഓണ അവധിക്കാലം വിനോദയാത്രക്കായി തെരഞ്ഞെടുക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന ഒരു ടൂറിസ്റ്റ് സ്‌പോട്ട് ആണ് ബേക്കല്‍. ബേക്കല്‍ കോട്ടയും തൊട്ടടുത്തുള്ള പള്ളിക്കര ബീച്ചുമാണ് ബേക്കലിന്റെ ആകര്‍ഷണം.

കാസര്‍കോട് ജില്ലയുടെ സ്വന്തമാണ് ബേക്കലെങ്കിലും ലോക വിനോദസഞ്ചാര ഭൂപടത്തിലെ പ്രധാനസ്‌പോട്ടുകളിലൊന്നാണ് ബേക്കല്‍. പള്ളിക്കര ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറന്‍ തീരഭൂമിയോട് ചേര്‍ന്നാണ് ബേക്കല്‍ കോട്ടയും പള്ളിക്കര ബീച്ചും ഉളളത്. അറബി കടലിലേക്ക് അല്പം തളളി നില്ക്കുന്ന ചെറിയൊരു കുന്നിന്‍ മുകളിലാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബേക്കല്‍ കോട്ട.

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ക്കിയോളജി വകുപ്പിന് കീഴിലാണ് ബേക്കല്‍ കോട്ടയുടെ സംരക്ഷണം. കര്‍ണ്ണാടയിലെ പ്രബല രാജ്യവംശമായിരുന്ന ഇക്കേരി രാജാക്കന്മാരില്‍ പ്രമുഖനായിരുന്ന ശിവപ്പ നായ്ക്ക് നിര്‍മ്മിച്ച കോട്ടയാണിതെന്നാണ് പൊതുവെയുള്ള ിശ്വാസം.

കാസര്‍കോട് കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിനോട് ചേര്‍ന്നാണ് കോട്ടയും ബീച്ചും. വിശാലമായ പുല്‍ത്തകിടിയും പൂന്തോട്ടവും കോട്ടയെ ആകര്‍ഷകമാക്കുന്നു. കോട്ടയില്‍ നിന്നും കടല്‍ക്കരയിലേക്ക് ഇറങ്ങി ചെല്ലുവാന്‍ പ്രത്യേക പാത തന്നെയുണ്ട്. രാജ്യത്ത് തന്നെ നല്ലനിലയില്‍ സംരക്ഷിച്ചു വരുന്ന കോട്ടകളില്‍ പ്രധാനപ്പെട്ടതാണ് ബേക്കല്‍.

തൊണ്ണൂറുകളുടെ മധ്യത്തോടെയാണ് ബേക്കലിന്റെ വിനോദസഞ്ചാര വികസത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയത്. ഇതിന്റെ ഫലമായി രൂപംകൊണ്ടതാണ് ബേക്കല്‍ റിസോര്‍ട്ട് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍. ഇപ്പോള്‍ നിരവധി നക്ഷത്രനിലവാരമുള്ള ഹോട്ടലുകള്‍ ഇവിടെ ഉണ്ട്. എന്നാല്‍, ഇനിയും വേണ്ടത്ര വിദേശടൂറിസ്റ്റുകള്‍ ബേക്കലില്‍ എത്തുന്നില്ല. നാടന്‍സഞ്ചാരികള്‍ തന്നെയാണ് പ്രധാനമായും ബേക്കലില്‍ എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News