ഗുര്‍മീത് റാമിനെതിരായ ശിക്ഷാ വിധി നാളെ; വിധി പറയുന്നത് റോത്തക് ജയിലിലെ താല്‍ക്കാലിക കോടതിയില്‍; കനത്ത ജാഗ്രതയില്‍ ഉത്തരേന്ത്യ

ദില്ലി: പീഡനക്കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹിമിനെതിരായ ശിക്ഷാ വിധി നാളെ. റാം റഹീമിനെ പാര്‍പ്പിച്ചിരിക്കുന്ന റോത്തക് ജയിലില്‍ താല്‍ക്കാലിക കോടതി സജ്ജീകരിച്ചാണ് വിധി പറയുന്നത്. സുരക്ഷാ ഭീഷണി മുന്‍ നിര്‍ത്തിയാണ് ജയിലില്‍ വിധി പറയാനുള്ള സംവിധാനം ഒരുക്കിയത്.

ശിക്ഷ വിധിക്കാന്‍ സിബിഐ കോടതി ജഡ്ജി ജഗ്ദീപ് സിംഗിനെയും രണ്ടു ജീവനക്കാരെയും വിമാനമാര്‍ഗം റോത്തക്കില്‍ എത്തിക്കാന്‍ ഹൈക്കോടതി ഹരിയാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

കുറഞ്ഞത് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഗുര്‍മീത് റാം റഹീമിനെതിരെ ചുമത്തിയിരിക്കുന്നത്. ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായി ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ദില്ലി ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here