ഈ ഓണക്കാലത്ത് കാസര്‍ക്കോടുകാര്‍ക്ക് യാത്ര എളുപ്പമാവും ; കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസ് ആരംഭിച്ചു

ഈ ഓണക്കാലത്ത് വടക്കന്‍ ജില്ലയായ കാസര്‍കോട്ടെ ജനങ്ങള്‍ക്ക് യാത്രാക്ലേശം ഉണ്ടാകാനിടയില്ല. 18 പുതിയ കെ എസ് ആര്‍ ടി സി സര്‍ വീസുകളാണ് ഈ ഓണക്കാലത്ത് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മുമ്പൊരിക്കലും ഇങ്ങനെയൊരു പരിഗണന കാസര്‍കോട്ടുകാര്‍ക്ക് ലഭിച്ചിട്ടില്ല.സ്‌കാനിയ മുതല്‍ മിന്നല്‍വരെ കെ എസ് ആര്‍ ടി സി യുടെ മിക്കവാറും എല്ലാ വിഭാഗത്തിലുംപെട്ട ബസ്സുകളും കാസര്‍കോട് ജില്ലയിലെ രണ്ടു സിപ്പോകളില്‍നിന്നും സര്‍വീസ്
നടത്തുന്നുണ്ട്.

ബംഗളുരു, മംഗളുരു, മൈസുരു എന്നീ കര്‍ണ്ണാടക നഗരങ്ങള്‍ക്ക് പുറമെ കേരളത്തിലെ മിക്കവാറും ജില്ലകളെയും ബന്ധിപ്പിച്ച് ഇപ്പോള്‍ കെ എസ് ആര്‍ ടി സിയുടെ സര്‍വീസ് മുടങ്ങാതെ ഉണ്ട്.

എറ്റവും കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത് മംഗളുരു, ചന്ദ്രഗിരി വഴി കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ സര്‍വീസ്. കര്‍ണ്ണാടകയിലെ തെക്കന്‍ ജില്ലാ നഗരങ്ങളായ പുത്തൂര്‍, സുള്ള്യ എന്നിവിടങ്ങളിലേക്കും ബസ് സര്‍വീസുണ്ട്. കേരളത്തിലെ
ബസ്സുകള്‍ക്ക് തുല്യമായി കര്‍ണ്ണാടക ആര്‍ ടി സി യുടെ ബസ്സുകളും സര്‍വീസ് നടത്തുന്നു.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ പരിഗണന ലഭിച്ച അനുഭവമാണ് ഈ ഓണക്കാലത്ത് കാസര്‍കോട്ടുകാര്‍ക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here