സാരീന്നു പറഞ്ഞാല്‍ ഇതാണ്; മങ്കമാരുടെ പ്രിയമേറും കാസര്‍കോട് സാരി

ഓണക്കാലത്ത് കാസര്‍കോട്ടുകാര്‍ക്ക് മാത്രമല്ല മറ്റ് ജില്ലകളിലും വില്പനയേറെയുള്ള വസ്ത്രമാണ് കാസര്‍കോട് സാരീസ്. കാസര്‍കോട്ടെ കൈത്തറിത്തൊഴിലാളിളുടെ സഹകരണ സംഘമാണ് പ്രശസ്തമായ കാസര്‍കോട് സാരീസിന്റെ ഉല്പാദകര്‍.

മിതമായ വിലയ്ക്ക് മികച്ച ഗുണമേന്മയില്‍ ലഭിക്കുന്ന കാസര്‍കോട് സാരീസിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്.അരനൂറ്റാണ്ടിന്റ വരെ പ്രവര്‍ത്തി പരിചയമുള്ള തൊഴിലാളികള്‍ വരെ ഇപ്പോഴും ഇവിടെ തൊഴില്‍ ചെയ്യുന്നു. സൂഷ്മതയോടെയാണ് ഇവിടെ മനോഹരമായ കൈത്തറി സാരികള്‍ ഇവിടെ നെയ്‌തെടുക്കുന്നത്. വര്‍ണ വൈവിധ്യവും നെയ്ത്തിലെ പൂര്‍ണ്ണതയും രൂപകല്പനയിലെ മികവും കാസര്‍കോട് സാരിസിനെ വേറിട്ട് നിര്‍ത്തുന്നു.

കാസര്‍കോട്ടെ ഷോറൂമുകളിലും മറ്റ് ജില്ലകളിലെ ഏജന്‍സികളിലും സാരി ലഭ്യമാണ്. 1000 മുതല്‍ 10000 രൂപാ വരെ വിവിധതരം സാരികള്‍ ലഭ്യമാണ്. ആവശ്യത്തിനനുസരിച്ച് സാരി ഉല്പാദിപ്പിക്കാന്‍ സൊസൈറ്റിക്ക്
സാധിക്കുന്നില്ല. വേണ്ടത്ര തൊഴിലാളികള്‍ ഇല്ലാത്തതാണ് പ്രശ്‌നം.

പുതിയതലമുറയ്ക്ക് ഈ തൊഴിലില്‍ താല്പര്യമില്ല. അതുകൊണ്ടാണ് വിരമിച്ച തൊഴിലാളികളുടെ സേവനം ഉപയോഗിക്കേണ്ടിവരുന്നത്. മറ്റ് കൈത്തറി സംഘങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കാസര്‍കോട് സാരീസും നേരിടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here