മിതാലിയുടെ മുഖവുമായി ഒാണപ്പൂക്കളം; വ്യത്യസ്തരായി ലിസ കോളേജ് വിദ്യാര്‍ത്ഥികള്‍

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന്റെ മുഖവുമായി ഓണപ്പൂക്കളം .കോഴിക്കോട് ലിസ കോളേജിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥികളാണ് വ്യത്യസ്തമായ പൂക്കളം തീര്‍ത്തത് .

ഓണപ്പൂക്കളത്തിന്റെ പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതുകയാണ് കോഴിക്കോട് ലിസി കോളേജിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ .വനിതാ ക്രിക്കറ്റിലെ മിന്നും താരമായ മിതാലി രാജിന്റെ മുഖം പൂക്കളമായി ഒരുക്കിയാണ് ഇവര്‍ വ്യത്യസ്തത തീര്‍ത്തത് . കോളേജിലെ ഓണാഘോഷ പരിപാടിയില്‍ സ്‌പോര്‍ട്‌സ് പൂക്കളം എന്ന വിഷയം കിട്ടിയപ്പോള്‍ ഇവര്‍ ഒന്നും ആലോചിച്ചില്ല . മിതാലി രാജിന്റെ മുഖം മാത്രമേ കുട്ടികളുടെ മനസിലേക്കെത്തിയുള്ളൂ .

ഏകദിന ക്രിക്കറ്റില്‍ 6000 റണ്‍സ് നേടിയ മിതാലിക്കുള്ള ആദരവും ഒപ്പം ഫിഫ അണ്ടര്‍ 17 നോടുള്ള ഐക്യ ദാര്‍ഢ്യവുമാണ് ഈ പൂക്കളം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News