മോദിയുടെ നോട്ടുനിരോധനം വന്‍പരാജയം; 1000 രൂപാ നോട്ടുകളില്‍ 99ശതമാനവും തിരിച്ചെത്തിയെന്ന് ആര്‍ബിഐ

ദില്ലി: നോട്ടു പിന്‍വലിക്കലിന് ശേഷം തിരിച്ചെത്തിയ 1000 രൂപ നോട്ടുകളുടെ കണക്കുകള്‍ പുറത്തുവിട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. അസാധുവായ 1000 രൂപാ നോട്ടുകളില്‍ 99ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോള്‍ 6.86 ലക്ഷം കോടിയുടെ 1000ത്തിന്റെ നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്. ഇതില്‍ ഇപ്പോഴും റിസര്‍വ് ബാങ്കില്‍ എത്താതെ പൊതുജനത്തിന്റെ പക്കലോ, ബാങ്കുകളിലോ, ട്രഷറികളിലോ ശേഷിക്കുന്നത് 8925 കോടിയുടെ നോട്ടുകളാണ്. അതായത് തിരിച്ചെത്താത്ത 8925 കോടി രൂപ എന്നത് 1.3ശതമാനം മാത്രം.

അതേസമയം, 500 രൂപാ നോട്ടുകളുടെ കാര്യത്തില്‍ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല.

കള്ളപ്പണവും കള്ളനോട്ടും തടയുക എന്ന ലക്ഷ്യത്തിലാണ് മോദി സര്‍ക്കാര്‍ 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here