എസ്തര്‍ നായികയാകുന്നു; നായകന്‍ ഈ താര പുത്രന്‍

ബാല താരമായി എത്തി മലയാളികളുടെ മനംകവര്‍ന്ന എസ്തര്‍ നായികയാകുന്നു. നായകനായി എത്തുന്നത് സിനിമ താരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ അബിയുടെ മകന്‍ ഷൈന്‍ നിഗം.

കിസ്മത് , കെയര്‍ ഓഫ് സൈറ ബാനു എന്നീ ചിത്രങ്ങളില്‍ പ്രധാന വേഷം ചെയ്ത ഷൈന്‍ നിഗം സൗബിന്‍ സംവിധായകനാകുന്ന പറവയുടെ ഷൂച്ചിങ്ങ് തിരക്കിലാണ് ഇപ്പോള്‍ .

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലക്ഷ്മി റായി ഇഷ തല്‍വാര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി തിളങ്ങിയ എസ്തര്‍ അനില്‍ തെലുങ്കിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here