കൊല്ലത്ത് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച കപ്പല്‍ തിരിച്ചറിഞ്ഞു; കപ്പല്‍ നീങ്ങുന്നത് ശ്രീലങ്കന്‍ തീരത്തേക്ക്

കൊച്ചി: കൊല്ലം നീണ്ടകരയില്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചത് ഹോംങ്കോങ്ങ് റജിസ്‌ട്രേഷനുള്ള അങ് യാംഗ് എന്ന കപ്പലാണെന്ന് തിരിച്ചറിഞ്ഞു. കൊച്ചിയില്‍ നിന്നും 400 നോട്ടിക്കല്‍ മൈല്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ ചാലിലാണ് കപ്പലുള്ളതെന്ന് നാവിക സേന അറിയിച്ചു.

കപ്പല്‍ ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ നിന്ന് തെക്കോട്ട് ശ്രീലങ്കന്‍ തീരത്തേക്ക് നീങ്ങുന്നതായാണ് സൂചന. കപ്പല്‍ തിരികെ എത്തിക്കാന്‍ നാവിക സേനയുടെ വിമാനം ശ്രീലങ്കയിലേക്ക് തിരിച്ചു. കപ്പല്‍ അടിയന്തരമായി ഇന്ത്യന്‍ തീരത്ത് അടുപ്പിക്കണമെന്ന് നാവിക സേന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണത്തിനായി നാവിക സേനയുടെ വിമാനം ശ്രീലങ്കയിലേക്ക് തിരിച്ചു. വിമാനത്തിന് ശ്രീലങ്ക അനുമതി നല്‍കിയിട്ടുണ്ട്.

പോര്‍ട്ട് ബ്ലയറില്‍ നിന്ന് നാവികസേനയുടെ കപ്പലും അന്വേഷണത്തിനായി തിരിച്ചിട്ടുണ്ട്. കൊച്ചിയില്‍ തിരികെ എത്താന്‍ വിസമ്മതിച്ചാല്‍ പോര്‍ട്ട് ബ്ലയറിലേക്ക് അടുപ്പിക്കാന്‍ നാവിക സേന നിര്‍ദ്ദേശിക്കും. ആവശ്യമെങ്കില്‍ നാവികസേന വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം തേടും.

ഇന്നലെ വൈകീട്ടാണ് ആഴക്കടലില്‍ ലൗ മറിയ എന്ന വള്ളത്തില്‍ കപ്പല്‍ ഇടിച്ചത്. അപകടത്തില്‍ ആറു തൊഴിലാളികള്‍ക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റവര്‍ പൊഴിയൂര്‍ കുളച്ചല്‍ സ്വദേശികളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News