മൂന്നാം ദിനം പ്രധാനമന്ത്രി വാ തുറന്നു; ആരും നിയമത്തിന് അതീതരല്ലെന്ന് മോദി ‘മന്‍ കി ബാതില്‍’; പ്രസ്താവന ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ

ദില്ലി: ഗുര്‍മീത് റാം റഹിം അനുയായികളുടെ അഴിഞ്ഞാട്ടത്തില്‍ മൂന്നാം ദിനം പ്രസ്താവന നടത്തി നരേന്ദ്രമോദി. ആരും നിയമത്തിന് അതീതരല്ലെന്നും നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മോദി റേഡിയോ പ്രഭാഷണ പരിപാടിയായ ‘മന്‍ കി ബാതി’ലൂടെ പറഞ്ഞു.

ഗാന്ധിയുടെയും ബുദ്ധന്റെയും നാട്ടില്‍ അക്രമങ്ങള്‍ക്ക് സ്വീകാര്യത കിട്ടില്ല. ആഘോഷവേളകളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആശങ്ക തോന്നുന്നത് സ്വാഭവികമാണ്. നിയമം കയ്യിലെടുക്കുന്നത് ആരാണെങ്കിലും വെറുതെ വിടില്ലെന്നും മോദി പറഞ്ഞു.

ഗുര്‍മീത് അനുയായികളുടെ അഴിഞ്ഞാട്ടത്തില്‍ അഞ്ചു സംസ്ഥാനങ്ങള്‍ സംഘര്‍ഷഭരിതമായപ്പോള്‍ നോക്കിനിന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അക്രമങ്ങളെ ഫലപ്രദമായി തടയാന്‍ കഴിയാത്തതില്‍ മോദി പരാജയമാണെന്ന് കോടതി വിമര്‍ശിച്ചിരുന്നു.

മോദി ബിജെപിയുടെ പ്രധാനമന്ത്രിയല്ലെന്നും അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും കോടതി ഓര്‍മിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ പ്രസ്താവന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News