വീണ്ടും പാളിപ്പോയ ഒരു സംഘി ഫോട്ടോഷോപ്പ്; പിണറായിക്കെതിരായ വ്യാജപ്രചരണം പൊളിച്ചടുക്കിയത് സോഷ്യല്‍ മീഡിയ

ആള്‍ദൈവം ഗുര്‍മീത് റാം റഹമിന്റെ പേരിലുള്ള കലാപങ്ങള്‍ തുടരുമ്പോള്‍ വ്യാജ ചിത്ര പ്രചരണവുമായി സംഘപരിവാര്‍ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനെയും ഗുര്‍മീതിനെയും ചേര്‍ത്തുവെച്ചുള്ള ചിത്രങ്ങള്‍ സംഘപരിവാര്‍ ഗ്രൂപ്പുകളിലാണ് പ്രചരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയും ഗുര്‍മീതുമായി ഇരിക്കുന്ന ചിത്രത്തില്‍ ഉമ്മന്‍ചാണ്ടിയെ വെട്ടിമാറ്റിയാണ് പിണറായിയെ ചേര്‍ത്തുവെച്ചുള്ള സംഘികളുടെ ഫോട്ടോഷോപ്പ്.

വ്യാജഫോട്ടോ

2015ല്‍ ദേശീയ ഗെയിംസ് വേദിയില്‍ ഗുര്‍മീത് ഉമ്മന്‍ചാണ്ടിയുമായി വേദി പങ്കിട്ടിരുന്നു. അന്നത്തെ ചിത്രമാണ് സംഘികള്‍ ദുരുപയോഗം ചെയ്തത്.

യഥാര്‍ത്ഥ ഫോട്ടോ

എന്നാല്‍ സോഷ്യല്‍ മീഡിയ ഈ ഫോട്ടോഷോപ്പ് പരിപാടിയെ കൈയ്യോടെ പിടികൂടിയിട്ടുണ്ട്. ‘മര്യാദയ്ക്ക് ഫോട്ടോ എഡിറ്റ് ചെയ്യാന്‍ അറിയില്ലേ എന്നും പണി പഠിച്ചിട്ട് പോയാ മതിയെന്നും’ സോഷ്യല്‍ മീഡിയ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here