തരംഗമായി ലാലേട്ടന്റെ മാസ് ലുക്ക് ; കയ്യടിച്ച് തമിഴ് താരങ്ങള്‍

തെന്നിന്ത്യന്‍ സ്റ്റണ്ട് യൂണിയന്റെ 50മത് വാര്‍ഷികത്തിന് മോഹന്‍ലാല്‍ എത്തിയത് മാസ് ലുക്കില്‍.തെന്നിന്ത്യന്‍ സ്റ്റണ്ട് യൂണിയന്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷങ്ങള്‍ ചെന്നൈയില്‍ നടക്കുകയാണ്.  

രജനികാന്ത്, സൂര്യ, ധനുഷ്, കാര്‍ത്തി, വിജയ് സേതുപതി, ആര്യ, വിക്രം തുടങ്ങി പ്രമുഖ താരങ്ങളെല്ലാം ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കുന്നു

മലയാളികളുടെ സൂപ്പര്‍ താരം എത്തിയത് മുണ്ടും കുര്‍ത്തയും ധരിച്ച് നീട്ടിവളര്‍ത്തിയ താടിയുമായി കിടിലന്‍ ലുക്കില്‍. ഭൂട്ടാന്‍ യാത്രക്കു ശേഷമാണ് താരം ചെന്നൈയില്‍ നടക്കുന്ന പരിപാടിയിലേക്ക് എത്തിയത്.ഇതിനിടെ എല്ലാവരുടെയും മനം കവര്‍ന്ന് തനി മലയാളി ലുക്കില്‍ മോഹന്‍ലാലിന്റെ എന്‍ട്രി എല്ലാവരുടെയും കയ്യടി നേടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News