കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

സുല്‍ത്താന്‍ ബത്തേരി: കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ദില്ലി പൊലീസ് എഎസ് ഐ രാധാകൃഷ്ണന്‍ ആണ് മരിച്ചത് .രണ്ടാഴ്ച മുമ്പ് സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ചാണ് രാധാകൃഷ്ണനെ കാട്ടാന അക്രമിച്ചത്.

ദില്ലി പൊലീസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആയ രാധാകൃഷ്ണന്‍ മകളെ മൈസുരുവില്‍ എം.ബി ബി എസിന് ചേര്‍ത്ത് വയനാട് മേപ്പാടിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

രാത്രിയില്‍ കാറിന്റെ ഹെഡ് ലൈറ്റ് കേടായതിനെ തുടര്‍ന്ന് പരിശോധിക്കാന്‍ വേണ്ടി പുറത്തിറങ്ങിയതായിരുന്നു .
അപ്പോഴാണ് കാട്ടാന രാധാകൃഷ്ണനെ അക്രമിച്ചത്. കാറില്‍ ഉണ്ടായിരുന്ന മകളും ബന്ധുവും അല്‍ഭുതകരമായി രക്ഷപ്പെടുകയായിരുന്നു .

ഗുരുതര പരിക്കേറ്റ രാധാകൃഷ്ണനെ ആദ്യം വയനാട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു .ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം സംഭവിച്ചത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News