കോട്ടയം മാങ്ങാനാത്ത് ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി

കോട്ടയം:രണ്ട് ചാക്കുകളിലായി റോഡരികിലെ പാടശേഖരത്ത് ഉപേക്ഷിച്ച മൃതദേഹം അഴുകിയ നിലയിലാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കോട്ടയം പുതുപ്പള്ളി റോഡില്‍ മാങ്ങാനം മുണ്ടകപാടത്ത് റോഡിന് സമീപം ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

വെട്ടിനുറുക്കിയ നിലയില്‍ രണ്ടുചാക്കുകളിലായാണ് ശരീരാവശിഷ്ടങ്ങളുള്ളത്. ഏകദേശം അഞ്ചുദിവസത്തെ പഴക്കം തോന്നിക്കുന്ന മൃതദേഹം അഴുകിയ നിലയിലായതിനാല്‍ ആളെ തിരിച്ചറിയാനായിട്ടില്ല.

രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെതുടര്‍ന്ന് സമീപവാസികള്‍ പരിശോധിച്ചപ്പോഴാണ് പുരുഷന്റേതെന്ന് തോന്നിക്കുന്ന രണ്ട് കാലുകള്‍ ചാക്കിന് വെളിയിലേക്ക് തള്ളിനില്‍ക്കുന്നതായി കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നുവെന്ന് സമീപവാസിയായ ബിജു പറഞ്ഞു.

ഡോഗ് സ്വാഡും ഫോറന്‍സിക് വിദഗ്ദരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ചാക്കില്‍ കെട്ടി ഉപേക്ഷിച്ചതാകാമെന്നും പോലീസ് സംശയിക്കുന്നു. മൃതദേഹ അവശിഷ്ടങ്ങള്‍ അഴുകിയതിനാല്‍ ഡിഎന്‍എ പരിശോധനയടക്കമുള്ള ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ മാത്രമെ ആരുതേടാണെന്ന് തിരിച്ചറിയാനാകുവെന്ന് പോലീസ് പറഞ്ഞു. സമീപകാലത്ത് കാണാതായവരുടേതുള്‍പ്പടെയുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. കോട്ടയം ഈസ്റ്റ് പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News