റോഹിംഗ്യന്‍ മുസ്ലീങ്ങളെ നാട് കടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം; ദേശീയ മനുഷ്യാവകാശ കമീഷന്‍ നോട്ടീസയച്ചു

ദില്ലി: റോഹിംഗ്യന്‍ മുസ്ലീം അഭയാര്‍ത്ഥികളെ ഇന്ത്യയില്‍ നിന്നും നാട് കടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും കേന്ദ്ര തീരുമാനത്തിനെതിരെ രംഗത്തെത്തി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്ത ദേശീയ മനുഷ്യാവകാശ കമീഷന്‍ കേന്ദ്ര സര്‍ക്കാറിന് നോട്ടീസയച്ചു.

മ്യാന്‍മാറിലെ വംശീയ കലാപത്തെ തുടര്‍ന്ന് അഭയം തേടി എത്തിയ നാല്‍പ്പതിനായിരത്തിലധികം റോഹിഗ്യന്‍ മുസ്ലീം അഭയാര്‍ത്ഥികളാണ് ഇന്ത്യയിയുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് ഇവരുടെ താമസം. ഐക്യരാഷ്ട്ര സംഘടന നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ കൈവശമുള്ള അഭയാര്‍ത്ഥികള്‍ മാലിന്യം നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള ജോലികള്‍ ചെയ്തും മനുഷ്യ സ്‌നേഹികളുടെ സഹായം സ്വീകരിച്ചുമാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നത്.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര സഹ മന്ത്രി കിരണ്‍ റിജിജു നടത്തിയ പ്രസ്താവന ഇവരുടെ ഭാവി തൂലാസിലാക്കി. ഇന്ത്യയിലുള്ള റോഹിങ്ക്യന്‍ മുസ്ലീം അഭയാര്‍ത്ഥികളെ മ്യാന്‍മാറിലേക്ക് നാട് കടത്തുമെന്നായാരുന്നു മന്ത്രിയുടെ പ്രസ്താവന. ഇതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും ശക്തമായ പ്രതിഷേധത്തിലാണ്. റോഹിഗ്യന്‍ അഭയാര്‍ത്ഥികളുടെ ക്ഷേമം ഉറപ്പ് വരുത്തി സമാധാനപരമായ തിരിച്ച് പോക്ക് സാധ്യമാക്കുമെന്ന മുന്‍ വാഗ്ദാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്നോക്കം പോയിരിക്കുകയാണെന്ന് അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഉബൈസ് സൈനലുബ്ദീന്‍ പറഞ്ഞു.

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാറിന് നോട്ടീസയച്ചു. അഭയാര്‍ത്ഥികളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള നടപടികളിലേക്ക് കടക്കരുതെന്നാണ് നിര്‍ദ്ദേശം. നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ദേശീയ മനുഷ്യാവകാശ കമീഷന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News