ഗുരുവായൂരില്‍ ലോഡ്ജുടമയ്ക്ക് നേരെ ബി.ജെ.പി നേതാവിന്റെ ഭീഷണി; പൊലീസില്‍ പരാതി നല്‍കി ഉടമ

ഗുരുവായൂര്‍ :ഗുരുവായൂരിലെ ലോഡ്ജുടമയ്ക്ക് നേരെ ബി.ജെ.പി നേതാവിന്റെ ഭീഷണി. ലോഡ്ജ് നടത്തിപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് ബി.ജെപി മീഡിയാ സെല്‍ കണ്‍വീനര്‍ രാജന്‍ തറയിലാണ് ഉടമയായ ഗംഗാധരനു നേരെ ഭീഷണി മുഴക്കിയത്. വധഭീഷണിയുണ്ടെന്ന് കാട്ടി ലോഡ്ജ് ഉടമ പരാതി നല്‍കി.

ഗുരുവായൂര്‍ കിഴക്കേനടയിലെ വൈകുണ്ഠത്തില്‍ അപ്പാര്‍ട്ട്‌മെന്റ് ഉടമ വി.കെ ഗംഗാധരനാണ് പരാതിയുമായി രംഗത്തെത്തിയത്. സ്വന്തം ഉടമസ്ഥതയിലുള്ള ലോഡ്ജിന്റെ നടത്തിപ്പ് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് ബി.ജെപി മീഡിയാ സെല്‍ കണ്‍വീനറും ഓ.ബി.സി മോര്‍ച്ച ജില്ലാ നേതാവുമായ രാജന്‍ തറയില്‍ ഫോണിലൂടെ ഭീഷണി മുഴക്കിയെന്നാണ് പരാതി.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷെമീര്‍ വധക്കേസില്‍ പ്രതിയായ ഉണ്ണികൃഷ്ണന്‍ എന്നയാള്‍ക്ക് ഗംഗാധരന്‍ മുമ്പ് ലോഡ്ജ് നടത്തിപ്പിന്റെ ചുമതല നല്‍കിയിരുന്നു. കേസില്‍ ശിക്ഷിക്കപ്പെടും എന്നുറപ്പായതോടെ ഇയാള്‍ ഗംഗാധരന്‍ അറിയാതെ കണ്ണൂര്‍ സ്വദേശിയും ബിജെപി പ്രവര്‍ത്തകനുമായ ശ്രീജിത്തിന് കരാര്‍ മറിച്ചു നല്‍കി.

എന്നാല്‍ ഇതിനെ എതിര്‍ത്ത് ഗംഗാധരന്‍ സ്വന്തമായി ലോഡ്ജ് നടത്താനെത്തിയതോടെയാണ് ഭീഷണിയുണ്ടായത്. ചുമതല വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News