റെക്കോര്‍ഡ് തിരുത്തി കല്യാണത്തിരക്ക്; ഗുരുവായൂരില്‍ ഇന്ന് നടന്നത് ഇരുന്നൂറ്റി എഴുപത്തിയേഴ് വിവാഹങ്ങള്‍

തൃശൂര്‍: ചിങ്ങമാസത്തില്‍ ഏറ്റവുമധികം മുഹൂര്‍ത്തങ്ങളുള്ള ഒരേയൊരു അവധി ദിവസമായ ഇന്ന് ഗുരുവായൂരില്‍ കല്യാണത്തിരക്കില്‍ റെക്കോര്‍ഡ് തീര്‍ത്തു. ഇരുന്നൂറ്റി എഴുപത്തിയേഴ് വിവാഹങ്ങളാണ് ഗുരുവായൂരില്‍ ഇന്ന് നടന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ നാലിന് നടന്ന ഇരുന്നൂറ്റി അറുപത്തിനാല് വിവാഹങ്ങളുടെ റെക്കോര്‍ഡാണ് തിരുത്തിയത്.

ഇന്നലെ രാത്രി ടിക്കറ്റ് കൗണ്ടര്‍ അടയ്ക്കുമ്പോള്‍ ഇരുന്നൂറ്റി അറുപത്തിയാറ് വിവാഹങ്ങളാണ് ബുക്ക് ചെയ്തിരുന്നതെങ്കിലും ഇന്ന് പുലര്‍ച്ചെ വീണ്ടും കല്യാണ പാര്‍ട്ടികള്‍ ടിക്കറ്റെടുക്കാന്‍ എത്തിയതോടെയാണ് റെക്കോര്‍ഡ് ഉയര്‍ന്നത്. നഗരത്തിലെ നൂറ്റമ്പതിലധികം ലോഡ്ജുകളിലും സദ്യാലയങ്ങളിലും മാസങ്ങള്‍ക്ക് മുമ്പ് തന്നെ ബുക്കിംഗ് പൂര്‍ത്തിയായിരുന്നു.

താമസിക്കാന്‍ ഇടമില്ലാതെ ഒട്ടേറെ പേരാണ് ക്ഷേത്രത്തിന് സമീപം കഴിഞ്ഞത്. പത്ത് മണി മുതല്‍ പന്ത്രണ്ട് മണിവരെയുള്ള സമയത്താണ് ഏറ്റവുമധികം വിവാഹ മുഹൂര്‍ത്തങ്ങള്‍ കുറിക്കപ്പെട്ടത്. തിരക്കുകള്‍ക്കിടെ തൊള്ളിയരത്തി പതിനേഴ് ചോറൂണുകളും ഇന്ന് നടന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News