സിന്ധു സ്വര്‍ണവര്‍ണമണിയുമോ; പ്രാര്‍ത്ഥനയോടെ രാജ്യം

ഗ്ലാസ്‌കോ: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലോകഭൂപടത്തില്‍ ഇന്ന് മിന്നി തിളങ്ങുകയാണ്. ഒളിംപികിസില്‍ വെള്ളിനേടിയ സിന്ധുവും വെങ്കലം നേടിയിട്ടുള്ള സൈനയുമടക്കമുള്ളവരുടെ തോളിലേറിയാണ് ചരിത്രത്തിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ ബാഡ്മിന്റണ്‍ കടന്നുപോകുന്നത്. ഒളിപിക്‌സ് കലാശക്കളിയില്‍ ഒരു ജനത ഒന്നടങ്കം പ്രാര്‍ത്ഥനയുമായി കാത്തിരുന്നെങ്കിലും കപ്പിനും ചുണ്ടിനുമിടയില്‍ സിന്ധുവിന് സ്വര്‍ണം നഷ്ടമായി.

ഇന്ന് അതേ ജനത അതിലേറെ പ്രാര്‍ത്ഥനയുമായി കാത്തിരിക്കുകയാണ്. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ പുസര്‍ല വെങ്കട്ട സിന്ധു സ്വര്‍ണവര്‍ണമണിയുന്നത് കാണാനായാണ് ഇന്ത്യന്‍ ജനത കാത്തിരിക്കുന്നത്. ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ചിറക് നല്‍കി പി വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ കലാശക്കളിയില്‍ പോരാടും.
ആദ്യമായാണ് സിന്ധു ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്നത്. സൈനയക്ക് ശേഷം ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന വിശേഷണവും സിന്ധുവിന് സ്വന്തം. ചൈനയുടെ ചെന്‍ യൂഫെയിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം.

ജപ്പാന്റെ നൊസോമി ഒക്കുഹാരെയെയാണ് സിന്ധു ഫൈനലില്‍ നേരിടുക. വൈകുന്നേരം 6 മണിക്ക് തുടങ്ങുന്ന പോരാട്ടത്തിനായി ഇന്ത്യന്‍ കായിക പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇക്കുറി തങ്ങളുടെ പ്രാര്‍ത്ഥന വിഫലമാകില്ലെന്ന പ്രതീക്ഷയിലാണവര്‍.

നേരത്തെ സെമിയില്‍ സൈന നെഹ്‌വാള്‍ ജപ്പാന്റെ നൊസോമി ഒകുഹാരയോടെ പരാജയപ്പെട്ടിരുന്നു. തോറ്റെങ്കിലും സൈനക്ക് വെങ്കലം ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News