അജയ് ദേവഗണിന് മുന്നില്‍ പൂര്‍ണ നഗ്നയായതെന്തുകൊണ്ട്; ഇല്യാന വെളിപ്പെടുത്തുന്നു

ബാദുഷ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇല്യാന അജയ് ദേവ്ഗണിന് മുന്നില്‍ തന്റെ നഗ്നത കാണിച്ചു നിന്നത്. ചിത്രത്തിന്റെ ട്രെയിലറില്‍ ഈ രംഗം വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോ‍ഴിതാ അന്ന് നഗ്നയായതിന്‍റെ കാരണം വെളിപ്പെടുത്തി നടി രംഗത്തെത്തി. ആ  ഐഡിയ തന്റേതായിരുന്നു എന്ന് നടി വെളിപ്പെടുത്തി.

www.hdfinewallpapers.com

ചിത്രത്തില്‍ അജയും ഇല്യാനയും പ്രണയിക്കുന്നതായിരുന്നു പ്രമേയം.  പ്രണയത്തിലെ വിശ്വാസം അറിയിക്കുന്ന രംഗത്തായിരുന്നു ജാക്കറ്റ് ഊരിയുള്ള ഇല്യാനയുടെ അഭിനയം.  കാമുകനോടുള്ള വിശ്വാസം കാണിക്കാൻ ജാക്കറ്റ് ഊരി അഭിനയിക്കാം എന്ന ഐഡിയ തന്റേതാണ് എന്ന് ഇല്യാന വെളിപ്പെടുത്തി.

അതില്‍ തെറ്റായി ഒന്നും എനിക്ക് തോന്നിയില്ല. ആ രംഗം അത്രയേറെ ജനങ്ങളെ ആകര്‍ഷിക്കും എന്ന ഉറപ്പുണ്ട്. ഇതിന് മുന്‍പ് അധികം ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളിലൊന്നും ഞാന്‍ അഭിനയിച്ചിട്ടില്ലെന്നും താരം പറഞ്ഞു. ഒരു പ്രമുഖ മാഗസീനു നല്‍കിയ അഭിമുഖത്തിലാണ് താരസുന്ദരി നിലപാട് വ്യക്തമാക്കിയത്.


ബാദുഷയില്‍ ആ പ്രണയത്തെ കണ്‍വിന്‍സ് ചെയ്യാന്‍ ഇതിലും നല്ല ഒരു രംഗമില്ലെന്ന് തോന്നിയതിനാലാണ് അങ്ങനെ ചെയ്തതെന്നും ഇല്യാന പറഞ്ഞു.  അജയ് ദേവ്ഗണിനെ പോലെ ഒരു നടനൊപ്പം ഇത്തരമൊരു രംഗം അഭിനയിക്കുന്നതിലെ കംഫര്‍ട്ട് ലെവല്‍ എനിക്ക് അറിയാമായിരുന്നെന്നും താരം വ്യക്തമാക്കി.

ആ രംഗം ചിത്രീകരിച്ച് കഴിഞ്ഞ്, ജാക്കറ്റുമായി സഹായി വരുന്നത് വരെ തന്നെ പൊതിഞ്ഞ് സംരക്ഷിച്ചു നിര്‍ത്തിയത് മറ്റാരുമല്ലെന്നും ഇല്യാന വ്യക്തമാക്കി. നമുക്ക് വിശ്വാസമുള്ളവര്‍ക്കൊപ്പം ഇത്തരമൊരു ഇന്റിമസി രംഗം ചെയ്യുന്നത് തെറ്റല്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News