ഇത് കപട ദേശസ്‌നേഹമല്ലെ കേന്ദ്ര മന്ത്രീ…

ബിജെപിയുടെ കപട ദേശ സ് നേഹം വെളിവായ ഒരു സംഭവം കൂടി പുറത്ത്. ഇന്ത്യന്‍ ഭൂപടത്തിന്റെയും ദേശീയ പതാകയുടെയും ചിത്രങ്ങള്‍ വരച്ചു ചേര്‍ത്ത കേക്ക് മുറിച്ച കേന്ദ്ര മന്ത്രി വിവാദത്തില്‍. ഭാരതീയ ജനതാ യുവ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന തിരംഗാ യാത്രയുടെ ഫ്‌ലാഗ് ഓഫ് ചടങ്ങിനിടെയായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ സാന്നിധ്യത്തില്‍ ഭൂപടത്തിന്റെയും ദേശീയ പതാകയുടെയും ചിത്രങ്ങള്‍ വരച്ചു ചേര്‍ത്ത കേക്ക് മുറിച്ചത്.
പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഹോണര്‍ ആക്ട് 1971 പ്രകാരം റിജിജുവിന്റെയും പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തനം ഭരണാഘടനാ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ടകാം സാന്‍ജോയ് പറഞ്ഞു. ബിജെപി നേതാക്കള്‍ ഇതിനു മുന്‍പും ദേശീയ പതാകയെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയിട്ടുണ്ടെന്നും സാന്‍ജോയ് ആരോപിച്ചു.

ഭൂപടത്തിന്റെയും ദേശീയ പതാകയുടെയും മാതൃകകള്‍ അനാദരവോടെ കൈകാര്യം ചെയ്തതില്‍ വലിയ പ്രതിഷേധം പല കോണുകളില്‍ നിന്നും ഉയരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News