മുടി കൊ‍ഴിച്ചില്‍ നിങ്ങളെ അലട്ടുകയാണോ; ഇ‍വ പരീക്ഷിക്കൂ

മുട്ടയുടെ മഞ്ഞക്കരു മുടിയില്‍ പുരട്ടുന്നത് മുടിയ്ക്ക് ഉള്ള് കൂട്ടാനും ആരോഗ്യമുള്ളതാക്കാനും സഹായിക്കും. കൂടാതെ കേടുപറ്റിയ മുടിയ്ക്ക് സംരക്ഷണമേകാനും മുടിയെ വേരുകള്‍ മുതല്‍ ശക്തിയുള്ളതാക്കാനും സഹായിക്കും.

നാലോ എട്ടോ ആഴ്ച കൂടുമ്പോള്‍ മുടിയുടെ അറ്റം വെട്ടിയൊതുക്കണം. മുടിയുടെ അറ്റം രണ്ടായി പിളരുകയും അതുവഴി മുടിക്ക് കേടുപാടുണ്ടാകുന്നത് തടയാനും ഇതു സഹായിക്കും. ഇടയ്ക്കിടെ വെട്ടുന്നത് മുടിയ്ക്ക് ഓക്‌സിജന്‍ ലഭിക്കുന്നതിനും അതുവഴി മുടി നന്നായി വളരുന്നതിനും സഹായിക്കും.

രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് 50 തവണയെങ്കിലും മുടി ചീകിയെന്ന് ഉറപ്പുവരുത്തുക. മുടി ചീകുന്നത് മുടിവേരുകള്‍ക്ക് ശക്തിയേകാനും മുടികൊഴിച്ചില്‍ തടയാനും സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here