കപ്പിനും ചുണ്ടിനുമിടയില്‍ സിന്ധുവിന് കിരീടം നഷ്ടമായി; കലാശക്കളിയില്‍ പൊരുതി തോറ്റു; ഒകുഹറെയ്ക്ക് കിരീടം;സിന്ധുവിന് വെള്ളി

ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് കിരീടം നഷ്ടമായി. കലാശക്കളിയില്‍ സിന്ധു മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും ജപ്പാന്റെ നസോമി ഒകുഹറയെ കീഴടക്കാനായില്ല. മികച്ച കളി പുറത്തെടുത്ത സിന്ധുവിനെ പോരാട്ട മികവിലൂടെയാണ് ഒകുഹറ തകര്‍ത്തത്.

ആദ്യ ഗെയിം സ്വന്തമാക്കിയ ഒകുഹറെ രണ്ടാം ഗെയിം നഷ്ടപ്പെടുത്തിയെങ്കിലും മൂന്നാം ഗെയിമില്‍ ശക്തമായി തിരിച്ചടിക്കുകയായിരുന്നു. സ്കോര്‍: 19-21,22-20,20-22.

ഇതോടെ സിന്ധുവിന് വെള്ളികൊണ്ട് തൃപ്തിപെടേണ്ടിവന്നു. നേരത്തെ രണ്ടുവട്ടം സിന്ധു വെങ്കലം സ്വന്തമാക്കിയിട്ടുണ്ട്.

ആദ്യ സെറ്റ് നഷ്ടപെട്ട ശേഷം കൂടുതല്‍ കരുത്തോടെ തിരിച്ചുവന്ന സിന്ധു രണ്ടാം സെറ്റ് 22-20ന് നേടി. മുന്നാം സെറ്റില്‍ കടുത്ത പോരാട്ടമാണ് ഇരുവരും നടത്തിയത്. ഒടുവില്‍ നസോമി 22-20 ന് സെറ്റും സ്വര്‍ണ്ണവും കരസ്ഥമാക്കുകയായിരുന്നു. സൈന നെഹ്വാളിന് ശേഷം ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെളളി സ്വന്തമാക്കുന്ന ആദ്യ വനിതയാണ് സിന്ധു. സെമിയില്‍ ചൈനയുടെ യുഫേയ്ചെന്നിനെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ കടന്നത്.

നേരത്തെ ഇന്ത്യയുടെ സൈന നെഹ്വാളും ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിരുന്നു. ലോക ആറാംനമ്പര്‍താരം ചൈനയുടെ സണ്‍ യൂവിനെ തകര്‍ത്തായിരുന്നു സിന്ധുവിന്റെ സെമി പ്രവേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News