400 കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ബോംബുമായി ഓടിയ അഭിഷേക്; രാജ്യത്തിന്‍റെ കൈയ്യടി

അഭിഷേക് എങ്ങിനെയാണ് താരമായത് എന്നറിയുമ്പോള്‍  നമ്മളും അഭിഷേകിനെ ആരാധിക്കും.
400 ഓളം വിദ്യാര്‍ത്ഥികളാണ് മധ്യപ്രദേശിെല സാഗര്‍ സ്കൂളില്‍ പഠിക്കുന്നത്.ഉച്ചയോടെ അഞ്ജാത ഫോണ്‍ സന്ദേശമെത്തി .സ്കൂളില്ഡ ബോംബ് വച്ചിരിക്കുന്നു.തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.പരിശോധനയില്‍ കണ്ടെത്തിയത് 10കിലോ തൂക്കം വരുന്ന ബോംബ്.
ബോംബ് നിര്‍വീര്യമാക്കാനുള്ള സജ്ജീകരണങ്ങളൊന്നും പൊലീസ് സംഘത്തിന്‍റെ കൈയ്യില്‍ ഇല്ലായിരുന്നു.പിന്നെ അഭിഷേകിന്‍റെ മുന്നില്‍ ഒരുപോം വ‍ഴിയേ ഉണ്ടായിരുന്നുള്ളൂ.ബോംബെടുത്തുകൊണ്ട് ഓടുക.ആദ്യം മറ്റുള്ളവര്‍ക്ക് മനസ്സിലായില്ല അഭിഷേക് എന്താണ് ചെയ്യുന്നത് എന്ന്. 2 കിലോ മീറ്ററാണ് അഭിഷേക് ബോംബുമായി ഓടിയത്
സ്കൂളില്‍ നിലയുറപ്പിച്ച വാര്‍ത്താ സംഘമാണ് ബോംബുമായി കോണ്‍സ്റ്റബിള്‍ ഓടുന്നത് ആദ്യം കാണുന്നത്. ഇത് ക്യാമറയില്‍ പകര്‍ത്തിയതോടെയാണ്  സംഭവം മറ്റുള്ളവരുടെ ശ്രദ്ധയില്‍പെടുന്നത്.
ബോംബ് പൊട്ടുകയാണെങ്കില്‍ അരകിലോമീറ്റര്‍ പരിധി വരെ അതിന്റെ ആഘാതമുണ്ടാകുമെന്ന തിരിച്ചറിവാണ് ബോംബും തോളിലേന്തി ഓടാന്‍ കാരണം. ‘കുട്ടികള്‍ക്ക് യാതൊരു പരിക്കുമേല്‍ക്കാത്ത ദൂരെ ഒരിടത്തേക്ക് ബോംബ് മാറ്റണമെന്നത് മാത്രമായിരുന്നു എന്റെ ഉള്ളില്‍’, അഭിഷേക് പട്ടേല്‍ തുറന്നു പറയുന്നു.
ജനസംഖ്യ കൂടുതലുള്ള പ്രദേശത്താണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നതെന്നതിനാല്‍ ബോംബ് പൊട്ടിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം വലുതായിരിക്കും. ഇതാണ് അഭിഷേകിനെ ജീവന്‍  മറന്നുള്ള പ്രവൃത്തിക്ക് പ്രേരിപ്പിച്ചത്.
വിവരം കൈമാറിയ ആളെ ഇനിയും തിരിച്ചറിയാനായിട്ടില്ല. സ്വയം മറന്നുള്ള ഈ പ്രവര്‍ത്തിക്ക് ധീരതയ്ക്കുള്ള അവാര്‍ഡ് അദ്ദേഹത്തിന് നല്‍കുന്ന കാര്യം പരിഗണിക്ക.ക്കുമെന്ന് ഐജി അനില്‍ സക്‌സേന അറിയിച്ചു
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here