കരിമ്പ്‌ കര്‍ഷകര്‍ക്ക്‌ അനുഗ്രഹമായി ഓണ വിപണിയില്‍ ശര്‍ക്കരയുടെ വില ഉയര്‍ന്നു

മറയൂര്‍: വരള്‍ച്ചയും ഉല്‍പാദനക്കുറവും ഉണ്ടാക്കിയ വറുതിയുടെ നാളുകളില്‍ നിന്ന്‌ മോക്ഷമായിരിക്കുകയാണ്‌ മറയൂരിലെ കരിമ്പ്‌ കര്‍ഷകര്‍ക്കും പരമ്പരാഗത ശര്‍ക്കര ഉല്‍പാദകര്‍കര്‍ക്കും. ഓണം എത്തിയതോടെ മറയൂര്‍ ശര്‍ക്കരയ്‌ക്ക്‌ ആവശ്യക്കാരും വിലയും വര്‍ധിച്ചതിന്റെ സന്തോഷത്തിലാണ്‌ ഇവര്‍.

ഗുണമേന്‍മ കൊണ്ടും മധുരം കൊണ്ടും ഏറെ പ്രശസ്‌തമായ മറയൂര്‍ ശര്‍ക്കരയ്‌ക്ക്‌, കിലോയ്‌ക്ക്‌ 60 മുതല്‍ 80 രൂപവരെയാണ്‌ ഇപ്പോള്‍ ലഭിക്കുന്നത്‌. 60 കിലോഗ്രാമിന്റെ ചാക്കിന്‌ 3600 രൂപവരെ ലഭിക്കുന്നുണ്ട്‌. സമീപ കാലത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്‌. സ്വദേശികളേക്കാള്‍ പലപ്പോഴും വിദേശികളാണ്‌ വന്‍ തോതില്‍ ശര്‍ക്കര കണ്ടുപോകുന്നത്‌.

ഇളം ചൂടില്‍ കൈ കൊണ്ട്‌ ഉരുട്ടിയെടുക്കുന്ന ശര്‍ക്കര ഉരുള , ആലകളിലെത്തിയാണ്‌ പലരും കൊണ്ടുപോകുന്നത്‌. എന്നാല്‍ , മറയൂര്‍ ശര്‍ക്കരയ്‌ക്ക്‌ ആവശ്യക്കാരേറിയോടെ വ്യാജനും വിപണിയില്‍ എത്തിത്തുടങ്ങി. തമിഴ്‌നാട്ടില്‍ നിന്ന്‌ നിറവും പഞ്ചസാരയയും ചേര്‍ത്തെത്തുന്ന വ്യാജന്‍ പരമ്പരാഗത മറയൂര്‍ ശര്‍ക്കര നിര്‍മാതാക്കള്‍ക്ക്‌ പ്രതിസന്ധി സൃഷ്ടിക്കുകയാണ്‌.

വ്യാജനെ കണ്ടെത്തുന്നതിനുള്ള പരിശോധനയും വിരളമാണ്‌. മറയൂര്‍ ശര്‍ക്കരയ്‌ക്ക്‌ ഭൗമ സൂചിക ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ കാര്‍ഷിക സര്‍വകലാശാലയുടെ നേതത്വത്തില്‍ നടന്ന്‌ വരികയാണ്‌. മറയൂര്‍ ശര്‍ക്കരയ്‌ക്ക്‌ പാറ്റന്റ്‌ ലഭ്യമാക്കുകയാണ്‌ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel