കോഴിക്കോട് സര്‍വകലാശാല ഡിലിറ്റ് ബിരുദം സ്വീകരിക്കാന്‍ ഷാര്‍ജ ഭരണാധികാരി സെപ്റ്റംബറില്‍ എത്തും

കോഴിക്കോട്: കോഴിക്കോട് സര്‍വകലാശാല പ്രഖ്യാപിച്ച ഡിലിറ്റ് ബിരുദം സ്വീകരിക്കുന്നതിനായി യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അടുത്തമാസം കേരളത്തിലെത്തും.

സെപ്റ്റംബര്‍ 26ന് തേഞ്ഞിപ്പലത്തെ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ അദ്ദേഹം ബിരുദം സ്വീകരിക്കും.
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനത്തിനിടെയാണ് സുല്‍ത്താനെ മുഖ്യമന്ത്രി കേരളത്തിലേക്ക് ക്ഷണിച്ചത്.

മികച്ച ഭരണാധികാരി എന്നതിലുപരി അക്ഷര സ്‌നേഹിയായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഡോ.ഷെയ്ഖ് സുല്‍ത്താന്‍ നേരത്തെ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് കേരളം സന്ദര്‍ശിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News