ഗുര്‍മീത് റാം റഹീമിനെതിരായ ബലാത്സംഗക്കേസിലെ ശിക്ഷ ഇന്ന്;വിധി പറയുക ജയിലില്‍ താല്‍ക്കാലിക കോടതി സജ്ജീകരിച്ച് ; 7 സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷാനിര്‍ദ്ദേശം

റോത്തക്ക് : സ്വയം പ്രഖാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെതിരായ ബലാത്സംഗക്കേസിലെ ശിക്ഷ ഇന്ന് വിധിക്കും.ഉച്ചക്ക 2.30 ക്ക് വിധി പ്രഖ്യാപിക്കും.

റാം റഹീം സിങ്ങിനെ പാര്‍പ്പിച്ചിരിക്കുന്ന റോത്തഗ് ജയിലില്‍ താല്‍ക്കാലിക കോടതി സജ്ജീകരിച്ചാണ് വിധി പറയുന്നത്.ശിക്ഷ വിധിക്കാന്‍ സിബിഐ കോടതി ജഡ്ജി ജഗ്ദീപ് സിംഗിനെയും രണ്ടു ജീവനക്കാരെയും വിമാനമാര്‍ഗം റോത്തക്കില്‍ എത്തിക്കാന്‍ ഹൈക്കോടതി ഹരിയാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

സുരക്ഷാ ഭീഷണി കണക്കിലെടുത്ത് റോത്തഗ് ജയിലിനും ഹരിയാന പഞ്ചാബ് സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കി.ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ജില്ല ജയില്‍ പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയത്. സുരക്ഷാ ഭീഷണി മുന്‍ നിര്‍ത്തിയാണ് ജയിലില്‍ വിധി പറയാനുള്ള സംവിധാനം ഒരുക്കിയത്.
വിധി പശ്ചാത്തലത്തില്‍ 7 സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

കോടതി നേരത്തെ റാം റഹീമിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ശിക്ഷ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയാരുന്നു.കുറ്റക്കാരനാണെന്ന് കോടതി വിധിക്കു പിന്നാലെ അനുയായികള്‍ കലാപംസൃഷ്ടിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ശിക്ഷാ വിധിക്ക് ശേഷം വലിയ കലാപം രാജ്യത്ത് അരങ്ങേറുമോയെന്ന ആശങ്കയുമുണ്ട്. ,

കലാപം ശക്തമാകാതിരിക്കാനായി ദേര സച്ചാ സൗദ ആസ്ഥാനത്തെ സുരക്ഷ ശക്തമാക്കി. പതിനഞ്ചുവര്‍ഷം പഴക്കമുള്ള ബലാത്സംഗക്കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനു പിന്നാലെ അഞ്ചു സംസ്ഥാനങ്ങളില്‍ കലാപം വ്യാപിച്ചിരുന്നു.

കുറഞ്ഞത് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഗുര്‍മീത് റാം റഹീമിനെതിരെ ചുമത്തിയിരിക്കുന്നത്. ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായി ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ദില്ലി ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here