രാജ്യത്തിന്റെ 45 മത് ചീഫ് ജസ്റ്റിസ്: ദീപക് മിശ്ര സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ദില്ലി: രാജ്യത്തിന്റെ 45 മത് ചീഫ് ജസ്റ്റിസായി ദീപക് മിശ്ര സത്യപ്രതിജ്ഞ  ചെയ്യ്തു. അടുത്ത വര്‍ഷം ഒക്ടോബര്‍ വരെയാണ് ദീപക് മിശ്രയുടെ കാലാവധി. സിമി നിരോധന കേസാണ് ആദ്യദിവസംതന്നെ അദ്ദേഹം ഉള്‍പ്പെടുന്ന ബെഞ്ച് പരിഗണിക്കുക.

ജനകീയമായ നിരവധി വിധികള്‍ ജസ്റ്റിസ് മിശ്രയില്‍ നിന്നുണ്ടായിട്ടുണ്ട്. യാക്കൂബ് മേമന് വധശിക്ഷ വിധിച്ചതും ഡല്‍ഹി കൂട്ട ബലാല്‍സംഘ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചതും ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബഞ്ചായിരുന്നു.

എഫ്.ഐ.ആറുകളുടെ കോപ്പി 24 മണിക്കൂറിനകം വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യണമെന്ന് ഉത്തരവിട്ടത് മിശ്രയാണ്.നിലവില്‍ സുപ്രിംകോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയാണ് 63 കാരനായ ദീപക് മിശ്ര. സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന ഒറീസയില്‍ നിന്നുള്ള മൂന്നാമത്തെ വ്യക്തിയാണ് ഇദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here