അമേരിക്കന്‍ നാവികരെ ‘വെടിവെച്ചു വീഴ്ത്തുന്ന’ 3 ഡി ഷൂട്ടിങ്; നാവികരെ ഇടിച്ചുവീഴ്ത്തി ഉത്തരകൊറിയ

ആത്യന്തികമായ ലക്ഷ്യമാണ്, അത് ഗെയിമിലാണെങ്കിലും ഉത്തരകൊറിയക്ക് ഇത് ഇപ്പോള്‍ ഇങ്ങിനെയാണ്. അമേരിക്കന്‍ നാവികരെ ‘വെടിവെച്ചു വീഴ്ത്തുന്ന’ 3 ഡി ഷൂട്ടീങ് ഗെയിമുമായി ഉത്തര കൊറിയ പുതുതായി ഇറക്കിയിരിക്കുന്നത്.

ഹണ്ടിങ് യാങ്കീ എന്നാണ് കളിയുടെ പേര്. കളിക്കുന്ന ആള്‍ വെടിവച്ചു വീഴ്‌ത്തേണ്ട ശത്രു അമേരിക്കന്‍ നാവികരായിരിക്കും എന്നതാണ് പ്രത്യേകത. ഗെയിം ഡെവലപ് ചെയ്ത് ആരെന്ന് വ്യക്തമല്ല. എന്നാല്‍ ഗെയിമിന്റെ ചിത്രങ്ങള്‍ ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു.

ഇതില്‍ ശത്രുവിന്റെ സ്ഥാനത്തുള്ള ആള്‍ അമേരിക്കന്‍ നാവികരുടെ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ കടുത്ത സംഘര്‍ഷം നിലനില്‍ക്കെ ഇറങ്ങിയ ഗെയിം വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ആളുകള്‍ക്കിടയില്‍ ഗെയിമിന് ഏറെ പ്രചാരം ലഭിക്കുന്നുണ്ടെന്ന് കൊറിയന്‍ മാധ്യമമായ എരിരംഗ് മിയാരി റിപ്പോര്‍ട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News