നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് 46 ടിവി സെറ്റുകള്‍ മോഷ്ടിച്ചു

പെരുമ്പിലാ‍വ് :പെരുമ്പിലാവില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് നാല്‍പ്പത്തിയാറ് ടെലിവിഷന്‍ സെറ്റുകള്‍ മോഷണം പോയി. ആലവ തോട്ടുമുഖത്തു നിന്ന് കോഴിക്കോട്ടേക്ക് പോകവെ ഇന്നലെയാണ് മോഷണം നടന്നത്. ഡ്രൈവര്‍ റോഡരികില്‍ വാഹനം നിര്‍ത്തി ഉറങ്ങുമ്പോഴാണ് സംഭവം.

മറ്റൊരു വാഹനത്തിലെത്തിയ സംഘമാണ് ടി.വികള്‍ കടത്തിയത്. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ഉണ്ടായിരുന്ന വാഹനത്തില്‍ നിന്നാണ് ടെലിവിഷന്‍ സെറ്റുകള്‍ കടത്തിയത്. ഉറക്കത്തിനിടെ വാഹനം കുലുങ്ങുന്നതായി അനുഭവപ്പെട്ട ഇവര്‍ ഉണരുമ്പോള്‍ മോഷ്ടാക്കള്‍ സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിരുന്ന വാഹനത്തില്‍ കയറി രക്ഷപെട്ടു.

തൃശൂര്‍ ഭാഗത്തേക്ക് കടന്ന വാഹനത്തെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. കോഴിക്കോട്ടെ രണ്ട് സ്ഥാപനങ്ങളിലേക്കും മാനന്തവാടിയിലെ ഒരു സ്ഥാപനത്തിലേക്കുമാണ് ഉപകരണങ്ങള്‍ കൊണ്ടുപോയത്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. രണ്ട് മാസം മുമ്പ് ഇതേ പ്രദേശത്തു നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഏഴ് ചാക്ക് അരി മോഷണം പോയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News