ഗോസംരക്ഷണത്തിന്റ പേരില്‍ രാജ്യത്ത് വീണ്ടും ക്രൂരത; രണ്ട് മുസ്ലീം യുവാക്കളെ തല്ലിക്കൊന്നു

ഗോസംരക്ഷണത്തിന്റ പേരില്‍ രാജ്യത്ത് വീണ്ടും ക്രൂരത. ബംഗാളിലെ ജല്‍പായ്ഗുഡി ജില്ലയില്‍ പശുക്കടത്താരോപിച്ച് ആള്‍ക്കൂട്ടം രണ്ട് മുസ്ലീം യുവാക്കളെ തല്ലിക്കൊന്നു. ഇന്നലെ പുലര്‍ച്ചെയായിരുന്നും സംഭവം.

ബംഗാളിലെ കുച്ച്‌ബെഹാര്‍ സ്വദേശി അന്‍വര്‍ ഹൂസൈന്‍ ആസാമിലെ ദുബ്രി സ്വദേശി ഹാഫിസുല്‍ ഷേക്ക് എന്നിവരാണു കൊല്ലപ്പെട്ടത്. പിക്കപ്പ് വാനില്‍ പശുക്കളുമായി പോവുകയായിരുന്ന ഇവരെ ജനക്കട്ടം വാഹനത്തില്‍ നിന്ന് വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു.

അക്രമികളെ കണ്ട് ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വാഹനങ്ഹളും അക്രമികള്‍ നശിപ്പിച്ചു . അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. രണ്ടുമാസത്തിനിടെ ബംഗാളില്‍ സമാനമായി നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ജൂണില്‍ മൂന്നു മുസ്‌ലിം യുവാക്കളെ പശുക്കടത്താരോപിച്ച് ഗോസംരക്ഷകര്‍ തല്ലിക്കൊന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News