ഭാര്യയുടെ മൃതദേഹവും തോളിലേറ്റി നടക്കേണ്ടി വന്ന ദാനാ മാഞ്ചിയെ ഓര്‍മ്മയില്ലേ? കോടീശ്വരനായ മാഞ്ചി ഇപ്പോള്‍ ഇങ്ങനെയാണ്

മാഞ്ചിയെ ഓര്‍മ്മയില്ലേ ; ആശുപത്രിയില്‍നിന്ന് ആംബുലന്‍സ് കിട്ടാതെ ഭാര്യയുടെ മൃതദേഹവും ചുമ്മന്നു പത്തു കിലോമീറ്റര്‍ നടന്ന നടക്കേണ്ടിവന്ന ദാനാ മാഞ്ചിയെ ? ദാനാ മാഞ്ചിയുടെ ചിത്രം ചില്ലറയൊന്നുമല്ല നമ്മെ അലോസരപ്പെടുത്തിയത്.

ഒഡീഷയിലെ കലഹന്ദിയിലെ ഭവാനിപട്‌ന ആശുപത്രിയില്‍ കഴിഞ്ഞവര്‍ഷമാണ് മാഞ്ചിയുടെ ഭാര്യ അമംഗ് ദേവി ക്ഷയരോഗംമൂലം മരിച്ചത്. 60 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്കു മൃതദേഹം കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ വാഹനം വിട്ടുകൊടുക്കാന്‍ തയാറാവാതെ വന്നപ്പോഴാണ് ദാനാ മാഞ്ചി ഭാര്യയുടെ മൃതദേഹം തോളിലേറ്റി റാംപുരിലെ മേല്‍ഗാറ ഗ്രാമത്തിലേക്ക് നടക്കാന്‍ തുടങ്ങിയത്.

ഒരു പ്രാദേശിക ചാനലിന്റെ പ്രവര്‍ത്തകര്‍ ഇതിനിടെ ഈ കാഴ്ച കാണുകയും കലക്ടറെ വിവരമറിയിച്ച് ആംബുലന്‍സ് വരുത്തിക്കൊടുക്കുകയും ചെയ്തു. അപ്പോഴേക്കും മാഞ്ചിയും മകളും പത്തു കിലോമീറ്റര്‍ പിന്നിട്ടിരുന്നു. ഇതിനു പിന്നാലെ വലിയ സഹായങ്ങളാണ് മഞ്ചിയെ തേടിയെത്തിയത്. ഇപ്പോള്‍മാഞ്ചിയുടെ ജീവിതം അടിമുടി മാറിയിരിക്കുന്നു.

ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുംമാഞ്ചിക്ക് ലഭിച്ചത് നാല്‍പത് ലക്ഷത്തോളം രൂപ. സര്‍ക്കാരും വിവിധ സംഘടനകളുമാണു സഹായത്തിനെത്തിയത്. ഒറീസ സര്‍ക്കാര്‍ ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം വീടു വച്ചുനല്‍കി.

ഒരുലക്ഷം രൂപയെന്നാല്‍ എന്തെന്നറിയാതിരുന്ന മാഞ്ചിക്ക് ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരന്‍ സമ്മാനിച്ചത് 8.87 ലക്ഷം രൂപയുടെ ചെക്ക് . കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് എന്ന സംഘടന അവരുടെ സ്‌കൂളില്‍ മഞ്ചിയുടെ മൂന്നു പെണ്‍മക്കള്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കി.

സുലഭ് ഇന്റര്‍നാഷനല്‍ എന്ന സംഘടന അഞ്ചു ലക്ഷം രൂപ നല്‍കി. പുറമെ, മക്കളുടെ വിദ്യാഭ്യാസത്തിന് മാസം തോറും 10,000 രൂപ വീതം
നല്‍കുന്നു. ഗുജറാത്തില്‍ നിന്നുള്ള രത്‌ന വ്യാപാരി രണ്ടു ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ 80,000 രൂപയും നല്‍കി.

ഇതോടെ മാഞ്ചിയും മാറി. ഭാര്യ മരിച്ച് വര്‍ഷം ഒന്ന് തികയുന്നതിന് മുന്‌പേ മറ്റൊരു വിവാഹം കഴിച്ചു. വിവാഹത്തിന് ശേഷം മാഞ്ചിക്ക് മക്കളെയും വേണ്ട. വല്ലപ്പോ!ഴും മാത്രമാണ് അച്ഛന്‍ തങ്ങളെ കാണാന്‍ ചെല്ലുന്നതെന്ന് മൂത്തമകള്‍ പ്രമീള പറയുന്നു.

കുട്ടികള്‍ ഇപ്പോള്‍ അമ്മയുടെ സഹോദരന്റെ വീട്ടില്‍നിന്നാണു പഠിക്കുന്നത്.
മാഞ്ചിയുടെ ഇപ്പോഴത്തെ ഭാര്യയാണ് മക്കളെ കാണുന്നതില്‍നിന്നും മാഞ്ചിയെ വിലക്കുന്നതത്രെ. ഇപ്പോള്‍ സ്‌കൂളാണ് കുഞ്ഞുങ്ങളുടെ യഥാര്‍ഥ വീട്.നിരവധിയാളുകള്‍ തങ്ങളെ കാണാന്‍ ഇവിടെയെത്തുന്നുണ്ടെന്നും അവരുമായി സംസാരിക്കുമ്പോള്‍ പുതിയ ലോകമാണു തുറന്നു കിട്ടുന്നതെന്നും മറ്റൊരു മകളായ ചാന്ദിനി പറഞ്ഞു. സഹോദരിമാര്‍ പരസ്പരം തുണയായിട്ടാണ്.

ജീവിക്കുന്നത്. പാഠ്യേതര പ്രവൃത്തികളിലും സജീവമാണ് ഇവര്‍. ഇങ്ങനെയൊക്കെയാണെങ്കിലും മക്കള്‍ക്കു അച്ഛനോടുള്ള സ്‌നേഹത്തില്‍ തെല്ലുംകുറവില്ല. വലുതാകുമ്പോള്‍ പിതാവിനു നല്ല വീടുവച്ചു നല്‍കുകയാണ് ഇവരുടെ വലിയ ആഗ്രഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here