കിംഗ് ഖാന്‍ ഷാരൂഖ് ടെന്‍ഷനിലാണ്; കാരണം വെളിപ്പെടുത്തിയത് സംവിധായകന്‍

ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാന്‍ ഭയങ്കര ടെന്‍ഷനിലാണ്. താരത്തിന്റെ പുതിയ ചിത്രത്തിന്റെ സംവിധായകന്‍ തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.ചിത്രങ്ങളുടെ തുടരെത്തുടരെയുള്ള പരാജയമാണ് കാരണം .

ചിത്രങ്ങള്‍ എട്ടു നിലയില്‍ പെട്ടിയതു കാരണംതന്റെ ആരാധകര്‍ തന്നെ വിട്ടു പോകുമോ എന്നാണ് കിങ്ങ് ഖാന്‍ സംശയിക്കുന്നത്. റായീസ്, ജബ് ഹാരി മെറ്റ് സേജല്‍, ദില്‍വാലേ തുടങ്ങിയ ചിത്രങ്ങള്‍ എട്ടു നിലയില്‍ പൊട്ടി.

ജബ് ഹാരി മെറ്റ് സേജലിന്റെ വിതരണക്കാര്‍ നഷ്ടപരിഹാരത്തിനായി ഷാരൂഖ് ഖാനെ സമീപിക്കുകയും ചെയ്തു. ആമിര്‍ ഖാന്റെയും സല്‍മാന്‍ഖാന്റെയും ചിത്രങ്ങള്‍ വന്‍ ഹിറ്റുകളാണെന്നതും ഷാരുഖിന് തലവേദനയാണ്. താരത്തിന്റെ പുതിയ ചിത്രത്തിന്റെ ആനന്ദ്. എല്‍. റായിയാണ് ഇത് വെളിപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News