വെനീസില്‍ സുഹാസിനിയുടെ മകനെ കൊള്ളയടിച്ചു; ഒടുവില്‍ രക്ഷകനായി ട്വിറ്റര്‍

പ്രമുഖ സംവിധായകന്‍ മണിരത്‌നത്തിന്റെയും നടി സുഹാസിനിയുടെയും മകന്‍ നന്ദനെ ഇറ്റലിയില്‍ കൊള്ളയടിച്ചു. വെനീസില്‍ കൊള്ളയടിക്കപ്പെട്ട തങ്ങളുടെ മകന്‍ നന്ദനെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സുഹാസിനി മണിരത്‌നം തന്റെ ട്വിറ്റര്‍
അക്കൗണ്ടിലൂടെ നടത്തിയ അഭ്യര്‍ഥന അതിവേഗം ഫലംകണ്ടു.

വെനീസ് എയര്‍പോര്‍ട്ടിന് അടുത്ത  ആരെങ്കിലുമുണ്ടോ? ബെലുനോയില്‍ വെച്ച് കൊള്ളയടിക്കപ്പെട്ട ഞങ്ങളുടെ മകനെ ആരെങ്കിലും സഹായിക്കാമോ? അവന് എയര്‍പോര്‍ട്ടിലേക്ക് എത്തുവാന്‍ ആരെങ്കിലും സഹായിക്കുമോ എന്നിങ്ങനെ യായിരുന്നു സുഹാസിനിയുടെ ട്വീറ്റുകള്‍.

മകന്റെ മൊബൈല്‍ നമ്പരും സുഹാസിനി ട്വീറ്റില്‍
നല്‍കിയിരുന്നു. വെനീസില്‍ സഹായമെത്തിക്കാന്‍ കഴിയാത്തവര്‍ മൊബൈലിലേക്ക് വിളിക്കരുതെന്നും മൊബൈലില്‍ ചാര്‍ജുണ്ടാവേണ്ടത് അത്യാവശ്യമാണെന്നും സുഹാസിനി പിന്നീട് ട്വീറ്റ് ചെയ്തു.

മകനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സുഹാസിനി ട്വിറ്ററില്‍ അപ്പ്‌ഡേറ്റും ചെയ്യുന്നുണ്ടായിരുന്നു. മകന്‍ വെനീസിലെ സെന്റ് മാര്‍ക്ക് സ്‌ക്വയര്‍ പൊലീസ് സ്‌റ്റേഷനടുത്തുണ്ടെന്നും മറ്റുമുള്ള വിവരങ്ങള്‍ സുഹാസിനി ഷെയര്‍ ചെയ്തിരുന്നു. ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടരയോട് കൂടി വന്ന ട്വീറ്റില്‍ മകന്‍ സുരക്ഷിതനായി ഹോട്ടലിലെത്തിയെന്നും സഹായിച്ചവര്‍ക്കും ട്വിറ്ററിനും നന്ദിയെന്നും സുഹാസിനി കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News