എഐവൈഎഫ് -എഐഎസ്എഫ് ലോങ്മാര്‍ച്ചിന് നേരെ സംഘപരിവാര്‍ ആക്രമണം; പ്രതിരോധിച്ച് ഡിവൈഎഫ് ഐയും എസ് എഫ് ഐയും

രാജ്യത്ത് വര്‍ധിച്ചുവരുന്ന സംഘപരിവാര്‍ ഭീഷണികള്‍ക്കെതിരെ എഐവൈഎഫ് -എഐഎസ്എഫ് ചേര്‍ന്ന് നടത്തിയ ലോങ്മാര്‍ച്ചിന് നേരെ സംഘപരിവാര്‍ ആക്രമണം. പ്രതിരോധിക്കാന്‍ എത്തിയത് ഡിവൈഎഫ് ഐയും എസ് എഫ് ഐയും.

ജാര്‍ഖണ്ഡില്‍ ലോങ് മാര്‍ച്ചിന് സ്വീകരണവുമായി എത്തിയ എസ്എഫ്‌ഐഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും എഐവൈഎഫ്എഐഎസ്എഫ് പ്രവര്‍ത്തകരും ഒരുമിച്ച് സംഘപരിവാര്‍ ആക്രമണത്തെ നേരിടുകയായിരുന്നു.

ജാര്‍ഖണ്ഡിലെ കോഡെര്‍മയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. സേവ് ഇന്ത്യാ ചെയ്ഞ്ച് ഇന്ത്യാ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എഐവൈഎഫ്എഐഎസ്എഫിന്റെ ലോംഗ് മാര്‍ച്ചിന് കോഡര്‍മയില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിലേക്ക് മുപ്പതോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി വന്ന് സമ്മേളനം അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
പര്യടനത്തിനൊപ്പം ഉണ്ടായിരുന്ന ജാഥാ വാഹനത്തിനുനേരെയും സംഘപരിവാര്‍ ആക്രമണം അഴിച്ചുവിട്ടു. ഇതിനെയും ഇരുയുവജന സംഘടനകളും കൂടി പ്രതിരോധിച്ചു.

അക്രമിസംഘത്തിന്റെ നേതാവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെന്നും ജാഥയ്‌ക്കൊപ്പമുളള സിപിഐ നേതാവ് ബിനോയ് വിശ്വം. രാജ്യത്ത് വര്‍ധിച്ചുവരുന്ന സംഘപരിവാര്‍ ഭീഷണികള്‍ക്കെതിരെയാണ് എഐഎസ്എഫ്എഐവൈഎഫ് ലോങ്മാര്‍ച്ച്. നേരത്തെ മധ്യപ്രദേശിലും ബംഗാളിലും സമാനരീതിയില്‍ സംഘപരിവാര്‍ മാര്‍ച്ചിനു നേരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. മാര്‍ച്ചിന് അഭിവാദ്യവുമായി പലയിടങ്ങളിലും ഇടത്പുരോഗമന സംഘടനകള്‍ എത്താറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News