ഒടിയന്‍ തുടങ്ങി; ലാലേട്ടന്‍ ഇന്നെത്തും

മലയാള സിനിമയില്‍ പുതിയൊരു ചരിത്രത്തിന് തുടക്കം കുറിക്കുകയാണ് ഇന്ന്. മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്റെ ഷൂട്ടിംഗ് സെറ്റില്‍ മോഹന്‍ലാല്‍ ഇന്ന് ജോയിന്‍ ചെയ്യുകയാണ്.

ചിത്രത്തിന്റെ ഷൂട്ടിംഗ് വാരാണാസിയിലും, ബനാറസിലുമായി ആരംഭിച്ചു. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായി ഒരുങ്ങുന്ന ഒടിയന്റെ മുതല്‍ മുടക്ക് 45 കോടിയിലേരെ രൂപയാണ്.

സ്‌പെഷ്യല്‍ ഇഫക്ടസിന് ഏരെ പ്രാധാന്യം നല്‍കുന്ന ഒടിയന്റെ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ക്ക് മാത്രം 10 കോടിയോളം രൂപ ചെലവഴിക്കുമെന്നാണ് അറിയുന്നത്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്റെ നിര്‍മ്മാണം. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കോറിയോ ചെയ്യുന്നു എന്നതാണ് ഒടിയന്റെ മറ്റൊരു പ്രത്യേകത.

പ്രകാശ് രാജ് ശക്തമായ പ്രതിനായക വേഷത്തിലെത്തുന്നു എന്നതും ഒടിയന്റെ
സവിശേഷതയാണ്. അതിര്‍ത്തി ഗ്രാമമായ തേങ്കുറിശിയിലാണ് ഒടിയന്റെ കഥ നടക്കുന്നത്. പാലക്കാട് തേങ്കുറശ്ശിയുടെ കൂറ്റന്‍ സെറ്റാണ് കലാസംവിധായകന്‍ പ്രശാന്ത് മാധവ് ഒരുക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 30 ന് ഒടിയന്‍ തിയേറ്ററുകളിലെത്തുമെന്നാണ്പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here