സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങളെ സംരക്ഷിക്കുന്നതാര്; ബലാത്സംഗക്കേസില്‍ ആശാറാം ബാപ്പുവിന്റെ വിചാരണ വൈകുന്നതിനെതിരെ സുപ്രിംകോടതി

ദില്ലി: സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍ഗീരത് റാം റഹീം സിങ്ങ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെയാണ് മറ്റൊരു വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ കേസും വലിയ തോതില്‍ ചര്‍ച്ചയായത്. ആശാറാമിനെതിരായ ബലാത്‌സംഗക്കേസില്‍ വിചാരണ ഇഴഞ്ഞു നീങ്ങുന്നതില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതിയുട രൂക്ഷ വിമര്‍ശനം.

ബലാത്‌സംഗത്തിനിരയായ പെണ്‍കുട്ടിയെ ഇതുവരെവൈദ്യപരിശോധനക്ക് വിധേയമാക്കാതിരുന്നതെന്തുകൊണ്ടെന്നു ചോദിച്ച കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടു. ഏത്രയും വേഗം കേസിന്റെ പുരോഗതി കോടതിയെ അറിയിക്കണമെന്നും സത്യവാംങ്മൂലം നല്‍കണമെന്നും സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു.

ബലാത്‌സംഗക്കേസില്‍ കുറ്റാരോപിതനായ ആശാറാം ബാപ്പു ഗാന്ധിനഗര്‍ കോടതിയിലാണ് വിചാരണ നേരിടുന്നത്. രാജസ്ഥാനിലെ ജോധ്പൂരില്‍ 2013 ഓഗസ്റ്റ് 20ന് ആശാറാം ബാപ്പു ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് 16കാരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News