1400 കളരി അഭ്യാസികള്‍ ;കണ്ണൂരില്‍ വിസ്മയം തീര്‍ത്ത ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി

കണ്ണുര്‍ :ജനകീയ യോഗ പ്രദര്‍ശ്ശനത്തോടെ കണ്ണൂരില്‍ വിസ്മയം തീര്‍ത്ത ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ആന്‍ഡ് യോഗസ്റ്റഡി സെന്റര്‍.  കളരിപ്പയറ്റുമായാണ് ഇത്തവണ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വിസ്മയം സൃഷ്ടിച്ചത്.1400 കളരി അഭ്യാസികള്‍.

കുട്ടികളും യുവാക്കളും ആണ്‍പെണ്‍ ഭേദമില്ലാതെ ചുവന്ന യൂണിഫോമില്‍ ഉറച്ച കാല്‍ വെയ്പുകളോടെ സാമ്പ്രദായികമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയപ്പോള്‍ സദസ്സ് വിസ്മയലഹരിയിലായി.

അഷ്ടവടിവുകള്‍,കാലുകള്‍ ഇരുത്തിക്കാലുകള്‍,സൂചിക്കിരുത്തം, ചാട്ടം,തിരിഞ്ഞുചാട്ടം എന്നിങ്ങനെ പ്രാഥമിക അഭ്യാസങ്ങളുടെ വിവിധ തലങ്ങള്‍ എല്ലാവരും പ്രദര്‍ശ്ശിപ്പിച്ചു.
പിന്നീട് കളരിയഭ്യാസത്തില്‍ പ്രാവീണ്യം നേടിയവരുടെ പ്രദര്‍ശ്ശനംആയിരുന്നു. കളരി ഗുരുക്കന്മാരെ ആദരിച്ചു കൊണ്ടാണ് പ്രദര്‍ശനം ആരംഭിച്ചത്. പ്രദര്‍ശനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here