താരപ്രഭയില്‍ നിന്ന് ഇരുമ്പഴിക്കുള്ളില്‍; ഗുര്‍മീതിനെ ജയിലിലേക്ക് നയിച്ച നാള്‍വഴി

റോത്തക്: സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം ബലാത്സംഗക്കേസില്‍ 20 വര്‍ഷം കഠിന തടവിന് കോടതി ശിക്ഷിച്ചു. താരപ്രഭയില്‍ നിറഞ്ഞു നിന്ന സ്വാമി അഴിക്കുള്ളിലായത് 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ കേസിലായിരുന്നു.

2002 ഏപ്രില്‍: ഗുര്‍മീത് അന്തേവാസികളെ മാനഭംഗപ്പെടുത്തിയെന്ന കത്ത് കോടതിയിലെത്തി.

2002 സെപ്തംബര്‍: കത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.

2002 സെപ്തംബര്‍: കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് സിര്‍സാ സെഷന്‍സ് ജില്ലാ കോടതിയുടെ ശുപാര്‍ശ.
2002 സെപ്തംബര്‍ 24: അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറുന്നു. ആറുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
2002 ഡിസംബര്‍: പീഡന കേസില്‍ ഗുര്‍മീതിനെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു.

2007 ജൂലായ് 30: സി.ബി.ഐ കുറ്റപത്രം ഫയല്‍ ചെയ്തു.

2008 സെപ്തംബര്‍: ഗുര്‍മീതിനെതിരെ സി.ബി.ഐ പ്രത്യേക കോടതി ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനുമെതിരെ കുറ്റം ചുമത്തി.

2011 ഏപ്രില്‍ 5: കേസിന്റെ സുഗമമായ നടത്തിപ്പിന് സി.ബി.ഐ പ്രത്യേക കോടതി അംബാലയില്‍ നിന്ന് പഞ്ച്കുളയിലേക്ക് മാറ്റി.

2017 ജൂലായ്: കേസ് നീട്ടിക്കൊണ്ടുപോകാന്‍ ഗുര്‍മീത് ശ്രമിക്കുന്നതായി ഹൈക്കോടതി. പെട്ടെന്ന് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സി.ബി.ഐ കോടതിക്ക് നിര്‍ദ്ദേശം നല്‍കി.

2017 ആഗസ്റ്റ് 17: കേസില്‍ വാദം പൂര്‍ത്തിയാക്കി സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിംഗ് വിധി പറയാന്‍ മാറ്റി.

2017 ഓഗസ്റ്റ് 25; ഗുര്‍മീത് ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ശിക്ഷ വിധി 28 ന് പ്രസ്താവിക്കുമെന്നും കോടതി

2017 ഓഗസ്റ്റ് 28; ബലാത്സംഗക്കേസില്‍ 10 വര്‍ഷം കഠിന തടവിന് കോടതി വിധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News