കൊച്ചി ലോകകപ്പിന്‍റെ ലോഗോ പ്രകാശനം ചെയ്തു

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന് വേദിയാകുന്ന കൊച്ചി നഗരത്തിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കായിക മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷനായിരുന്നു. ലോകകപ്പിനായി എത്തുന്നവരെ സ്വീകരിക്കാനും പരിപാടികള്‍ യശസ്സുയര്‍ത്തുന്ന രീതിയില്‍ സംഘടിപ്പിക്കാനും കൊച്ചിക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു യോഗത്തില്‍ ഒളിമ്പ്യന്‍ ചന്ദ്രശേഖരനെ ആദരിച്ചു. വാഴക്കാല സ്വദേശി മനു മൈക്കിളാണ് ലോഗോ ഡിസൈന്‍ ചെയ്തത്.

യോഗത്തില്‍ കെ വി തോമസ് എംപി, എംഎല്‍എമാരായ ഇബ്രാഹിംകുഞ്ഞ്, ഹൈബി ഈഡന്‍, പിടി തോമസ്, കെ.ജെ മാക്‌സി, മേയര്‍ സൗമിനി ജയിന്‍, മുന്‍ എംപി പി രാജീവ് ഫിഫ അണ്ടര്‍17 ലോകകപ്പിന്റെ നോഡല്‍ ഓഫീസര്‍ എപിഎം മുഹമ്മദ് ഹനീഷ്, ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, അസിസ്റ്റന്റ് കലക്ടര്‍ ഈശപ്രിയ, ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍, കെ എഫ് എ പ്രസിഡണ്ട് കെഎംഎം മേത്തര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടിപി ദാസന്‍, ഫിഫ പ്രതിനിധി ഹവിയര്‍ സെപ്പി തുടങ്ങിയവര്‍ പങ്കെടുത്തു. ലോകകപ്പിന്റെ ഭാഗ്യമുദ്രയായ കേലിയോയുടെ സാന്നിദ്ധ്യം യോഗത്തിന് മിഴിവേകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News