ഓണത്തിന്‍റെ ഓര്‍മ്മകളുമായി ‘ഓര്‍മ്മ പൂക്കള്‍’ ശ്രദ്ധേയമാകുന്നു

കൊച്ചി: ഒരു ഓണം കൂടി നമ്മുടെ മുറ്റത്ത് എത്തിയിരിക്കുന്നു. പൂക്കളുടെയും നിറങ്ങളുടെയും ഓണക്കളികളുടെയും, രുചികളുടെയും മധുര സ്മരണകളാണ് ഓണക്കാലം നമുക്ക് സമ്മാനിക്കുക. മഹാരാജാസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ കൂടിയായ സജ്‌ന വിനീഷ് എന്ന ഗായിക ഈ ഓർമ്മക്കളെല്ലാം പുതുക്കി കൊണ്ട് “ഓർമ്മ പൂക്കൾ” എന്ന ഓണപ്പാട്ട് സംഗീതം നൽകി ആലപിച്ചിരിക്കുകയാണ്.

ഹരി പി നായരാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. കൊച്ചിയിൽ നടന്ന ഓഡിയോ ലോഞ്ച് ചടങ്ങിൽ സംഗീത സംവിധായകൻ രാഹുൽ രാജ് ഗാനം ലോഞ്ച് ചെയ്തു.

ഗാനത്തിന്റെ സ്റ്റുഡിയോ റെക്കോർഡിങ് വീഡിയോ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിട്ടുണ്ട്.നാല് വർഷമായി മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആണ് മ്യൂസിക്247.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News