മലയാളികളടക്കമുള്ള തടവുകാര്‍ക്ക് ഖലീഫയുടെ കാരുണ്യം

അബുദാബി: ഈദിനോടനുബന്ധിച്ച് യു എ ഇ യില്‍ ജയിലുകളില്‍ തടവില്‍ കഴിയുന്ന 803 പേര്‍ക്ക് മോചനം.  803 തടവ്‌ പുള്ളികള്‍ക്ക് പൊതുമാപ്പ് നല്‍കാന്‍ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തരവിട്ടു.
വ്യത്യസ്ത കേസുകളില്‍ അകപ്പെട്ട് ജയിലിലായവരാണിവര്‍.

മോചനം ലഭിക്കുന്നവരില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടും . ശിക്ഷ അനുഭവിക്കുന്നവർക്ക്​ പുതിയ ജീവിതം തുടങ്ങാനും പ്രയാസമനുഭവിക്കുന്ന അവരുടെ കുടുംബത്തിന്​ ആശ്വാസം ലഭിക്കാനുമുള്ള നടപടി എന്ന നിലയിലാണ്​ പ്രസിഡൻറ്​ മോചനം അനുവദിച്ചത്​. യു എ ഇ യില്‍ എല്ലാ പെരുന്നാള്‍ സമയങ്ങളിലും ഇത്തരത്തില്‍ തടവുകാര്‍ക്ക് മോചനം നല്‍കാറുണ്ട്.

മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കാറുണ്ട്. താരതമ്യേന കുറഞ്ഞ കുറ്റങ്ങളില്‍ അകപ്പെടുന്നര്‍ക്കും സാമ്പത്തിക കുറ്റങ്ങളില്‍ തടവ്‌ ശിക്ഷ അനുഭവിക്കുന്നവര്‍ക്കുമൊക്കെ ഇത്തരം അവസരങ്ങളില്‍ ഇളവു ലഭിക്കാറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News