ആ കണ്ണുകളിലെ കാ‍ഴ്ച ചരിത്രമായിരുന്നു; കാലാതീതമായ കാഴ്ചകളിലൂടെ ഒരു യാത്ര

കോ‍ഴിക്കോട്: സ്‌ക്രീനില്‍ നമ്മള്‍ കാണുന്നത് ആദ്യം കണ്ടത് അവരാണ്. ക്യാമറയ്ക്ക് പിന്നിലെ കണ്ണുകള്‍. കത്തിയാളുന്ന തീപിടുത്തത്തിന്റേയും, ചോരമണക്കുന്ന അപകടങ്ങളുടേയും, നിയന്ത്രണം വിടുന്ന പ്രതിഷേധങ്ങളുടേയും ഇടയിലേക്ക് ക്യാമറ ഫ്രെയിം സെറ്റ് ചെയ്യുന്ന കണ്ണുകള്‍. വ്യൂവര്‍ ഫൈന്ററില്‍ കാണുന്ന കാഴ്ചകള്‍ പലതും പിന്നീട് ചരിത്ര താളുകളിലേക്കുള്ള വാതായനങ്ങളാകും.

ചിലത് ക്യാമാറാമാന്റെ മാത്രം ഓര്‍മ്മയിലൊതുങ്ങും. കണ്ണിനു കുളിര്‍മയേകുന്ന ചില ദൃശ്യങ്ങള്‍ കാലാതീതമായി കാഴ്ചക്കാരുടെ മനസ്സിലും പതിഞ്ഞു കിടക്കും. ഇത്തരത്തില്‍ കണ്ടു മറന്നതും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നതുമായ ചില വാര്‍ത്താ കാഴ്ചകള്‍ കോര്‍ത്തിണക്കി റെക്കോര്‍ഡിംഗ് എന്ന പേരില്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുകയാണ് കോഴിക്കോട്ടെ വിവിധ മാധ്യമ സ്ഥാപനങ്ങളിലെ ക്യാമറാമാന്‍മാര്‍.

പ്രസ്സ് ക്ലബുമായി സഹകരിച്ചാണ് കാലിക്കറ്റ് വീഡിയോ ജേര്‍ണലിസ്റ്റ് ഫോറം രണ്ട് ദിവസത്തെ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. പ്രദര്‍ശനം സംഗീതജ്ഞന്‍ എം ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിനിമാതാരം ജോയ്മാത്യൂ മുഖ്യാതിഥിയായിരുന്നു. കേരളത്തില്‍ ഇതാദ്യമായാണ് ക്യാമാറാമാന്‍മാര്‍ ചിത്രീകരിച്ച വാര്‍ത്താ കാഴ്ച്ചകള്‍ പ്രദര്‍ശനത്തിനെത്തുന്നത്.

മിഠായി തെരുവ് തീപിടുത്തവും, കടലുണ്ടി തീവണ്ടി ദുരന്തവും പ്രദര്‍ശനത്തില്‍ ശ്രദ്ദേയമായപ്പോള്‍ കൈരളി ടി വിയ്ക്ക് വേണ്ടി ക്യാമറാമാന്‍ അനില്‍ കല്ല്യാശ്ശേരി പകര്‍ത്തിയ അപകടത്തില്‍ പെട്ട സ്വന്തം കുഞ്ഞിന്റെ ജഡത്തിന് കാവലിരിക്കുന്ന നായയുടെ കാഴ്ച ആസ്വാദകരുടെ കയ്യടി നേടി. പ്രദര്‍ശനത്തോടനുബന്ധിച്ച് പ്രാദേശിക ക്യാമറാമാന്‍മാര്‍ക്ക് ന്യൂസ് വീഡിയോഗ്രഫി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News